Skip to content

ഐ.ടി.ഐ., പോളിടെക്നിക് സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടിയവര്‍ക്ക് വിദേശത്ത് തൊഴില്‍ നേടുവാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കും : അഡ്വ.പഴകുളം മധു എം.എല്‍.എ.

റാന്നി : ഐ.ടി.ഐ., പോളിടെക്നിക് സ്ഥാപനങ്ങളിൽ സാങ്കേതിക വിദ്യാഭ്യാസം നേടിയ യുവാക്കൾക്ക് വിദേശ രാജ്യങ്ങളിൽ തൊഴിൽ നേടാൻ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്ന് അഡ്വ.പഴകുളം മധു എം.എൽ.എ. പറഞ്ഞു. റാന്നി ഗവൺമെന്റ് ഐ.ടി.ഐ. യിൽ 2026 ഓഗസ്റ്റ് ട്രേഡ് ടെസ്റ്റിൽ വിജയംനേടിയ പരിശീലനാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ട്രേഡ് തലത്തിൽ ഉയർന്ന മാർക്ക് നേടിയ പരിശീലനാർത്ഥികൾക്കുള്ള അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ നേടിയെടുത്ത സാങ്കേതിക വൈദഗ്ധ്യം തൊഴിൽ മേഖലയിലെ മികച്ച അവസരങ്ങളാക്കി മാറ്റണമെങ്കിൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കാൻ സർക്കാർ തയ്യാറാവണം.

സാങ്കേതിക വൈദഗ്ധ്യമുള്ളവർക്ക് തൊഴിലവസരങ്ങൾ ലോകത്ത് ധാരാളമുള്ളപ്പോൾ കേരളത്തിലെ യുവാക്കൾ തൊഴിൽ തേടി അലയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.ടി.ഐ. യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക് എന്നീ രണ്ട് ട്രേഡുകളിലായി പരിശീലനം പൂർത്തിയാക്കി ട്രേഡ് ടെസ്റ്റിൽ വിജയിച്ചവർക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. ഓരോ ട്രേഡിലും ഉയർന്ന മാർക്ക് നേടിയ പരിശീലനാർത്ഥികൾക്ക് അവാർഡുകളും നൽകി. റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജെ.ബാബുരാജ്, വാർഡ് മെമ്പർ സാബു പി.എബ്രഹാം, പി.ടി.എ.പ്രസിഡന്റ് സജിത ബിനു, ജൂനിയർ ഇൻസ്ട്രക്ടർമാരായ സിദ്ധാർഥ് എ., റിയാസ് ടി.എം, റാന്നി ഗവ. ഐ.ടി.ഐ. പ്രിൻസിപ്പാള്‍ പി.പി.അനിൽ കുമാർ, ഷീല പി.സാബു എന്നിവർ പ്രസംഗിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ  മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും

  2. അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ

  3. വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന

  5. വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ : അഡ്മിറ്റ്‌ കാര്‍ഡ് പ്രസിദ്ധീകരിച്ചു

Share on WhatsApp

Share this story

ഐ.ടി.ഐ., പോളിടെക്നിക് സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടിയവര്‍ക്ക് വിദേശത്ത് തൊഴില്‍ നേടുവാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കും : അഡ്വ.പഴകുളം മധു എം.എല്‍.എ. pathanamthittamedia.com