Skip to content

ശബരിമല മിൽമ നെയ് ക്രമക്കേട് കേസ് പ്രതികൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് വിജിലൻസ്

തിരുവനന്തപുരം: ശബരിമല മിൽമ നെയ് ക്രമക്കേട് കേസ് പ്രതികൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് വിജിലൻസ് റിമാൻഡ് റിപ്പോർട്ട്. 28 ലോഡ് നെയ്യിൽ 3 ലോഡ് നെയ്യ് തമിഴ്നാട്ടിലേക്ക് കടത്തി. ക്രമക്കേടിൽ ലാഭവിഹിതമായി തിരുവനന്തപുരം സ്വദേശി ജയലാൽ 15 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച് കൈപ്പറ്റിയെന്നും റിമാൻഡ് റിപ്പോർട്ട്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.നെയ് ക്രമക്കേടിൽ അറസ്റ്റിലായ ജയലാലിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ദേവസ്വം ജീവനക്കാരനായ ജയലാലിനായിരുന്നു സ്റ്റോറിന്റെ ചുമതല. എസ് എസ് ബിനുവിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ ട്രാൻസ്‌പോർട്ടേഷൻ കരാറുകാരനായ എസ് എസ് ബിനുവിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസത്തെ വിജിലൻസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ എസ് എസ് ബിനുവിനെയും തിരികെ ജയിലിലേക്ക് വിട്ടു. ബിനുവിനെ കസ്റ്റഡിയിൽ ലഭിച്ചു ചോദ്യം ചെയ്തതിൽ നിന്നാണ് ജയലാലിന്റെ ഇടപെടലുകൾ സംബന്ധിച്ച വിവരം വിജിലൻസിന് ലഭിക്കുന്നത്. മിൽമയുടെ പത്തനംതിട്ട ഡയറിയിൽ നിന്ന് 11,040 കിലോ ഗ്രാം നെയ്യ് സന്നിധാനത്തേക്ക് എത്തിക്കാനായി കൈപ്പറ്റി ഈ നെയ് തമിഴ്‌നാട്ടിലെ ഏജൻസികൾക്ക് മറിച്ചു വിറ്റുവെന്നും, പകരം നിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. ജയലാൽ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ  മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും

  2. അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ

  3. വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന

  5. അമിത പലിശ മോഹിച്ച് ഇയ്യാംപാറ്റകളെപ്പോലെ ചെന്നുകയറി കരിഞ്ഞുവീണ് ജീവിതം മുഴുവന്‍ പുകഞ്ഞുതീര്‍ത്ത നിക്ഷേപകര്‍ : ബ്ലെയിഡ് കമ്പനിയില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം പരിശോധിക്കുക

Share on WhatsApp

Share this story

ശബരിമല മിൽമ നെയ് ക്രമക്കേട് കേസ് പ്രതികൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് വിജിലൻസ് pathanamthittamedia.com