പി.ജി. വേലായുധൻ നായർ ഓർമയായിട്ട് 11 വർഷം ; അനുസ്മരണ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
എറണാകുളം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി.ജി. വേലായുധൻ നായരുടെ 11ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉത്ഘാടനം ചെയ്യും. നാളെ വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിലാണ് ചടങ്ങ്. ചലച്ചിത്രനടനും എഴുത്തുകാരനും കേരള സ്റ്റേറ്റ് ഫിലിംഡവലപ്മെന്റ് കോർപറേഷൻ ചെയർമാനുമായ പ്രേംകുമാർ ചടങ്ങിൽ മുഖ്യാതിഥിയാകും. അഡ്വ. കോലിയക്കോട് കൃഷ്ണൻ നായർ, അഡ്വ ജെ വേണുഗോപാലൻ നായർ എന്നീ മുതിർന്ന നേതാക്കൾ പി.ജിയുമൊത്തുള്ള ഓർമകൾ പങ്കിടും. കേരകർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് എ. പ്രദീപൻ, പി.ജി. അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷനാകും.
നവയുഗം എഡിറ്റർ ആർ അജയൻ, കേരകർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി തലയിൽ കൃഷ്ണൻ നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. പി.ജി. കടുംബ ട്രസ്റ്റിന് വേണ്ടി ചലച്ചിത്ര സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ സ്വാഗതവും, അജികുമാർ എം. കൃതജ്ഞതയും രേഖപ്പെടുത്തും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
-
മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു
-
20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി
-
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി





