Skip to content

​’തിരഞ്ഞെടുപ്പിൽ തോറ്റ ബോൾസോനാരോയെ നാട് വിടാൻ യുഎസ് സഹായിച്ചില്ല’; മാർക്കോ റൂബിയോ

ന്യൂയോർക്ക്: ബ്രസീൽ തെരഞ്ഞടുപ്പിൽ ഇടതുപക്ഷ പ്രസിഡൻ്റ് ലുല ഡ സിൽവയോട് 40 ലക്ഷത്തിലധികം വോട്ടിന് പരാജയപ്പെട്ട ഫ്ലാവിയോ ബോൾസോനാരോയെ അമേരിക്കയിലേക്ക് നാട് വിടാൻ ട്രംപ് സർക്കാർ സഹായിച്ചില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ‘ഞങ്ങൾ ഒരു വിധത്തിലും സഹായിച്ചില്ല, അദ്ദേഹം അമേരിക്കയിൽ എത്തിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. അദ്ദേഹത്തിന് മുമ്പേ വിസ ഉണ്ടായിരുന്നു. പ്രസിഡൻ്റ് ട്രംപ് അദ്ദേഹത്തെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചു.’ റൂബിയോ മാധ്യമങ്ങളോട് പറഞ്ഞു.

‘ബോൾസോനാരോ നടത്തിയ ഒരു നീക്കത്തിലും യുഎസ് സർക്കാർ നേരിട്ട് ഇടപെട്ടിട്ടില്ല’ റൂബിയോ കൂട്ടിച്ചേർത്തു.എന്നാൽ ബ്രസീലിലെ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നുവെന്ന് പറഞ്ഞ ട്രംപ്, ഫ്ലാവിയോക്ക് എത്രകാലം വേണമെങ്കിലും യുഎസിൽ തുടരാമെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാധാരണയായി ഒരു വർഷം നീണ്ടുനിൽക്കുന്ന ഹ്യുമാനിറ്റേറിയൻ പരോളിൻ്റെ അടിസ്ഥാനത്തിലാണ് ബോൾസോനാരോയെ യുഎസിൽ പ്രവേശിപ്പിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി ബ്രസീലിൽ അന്വേഷണം നേരിടുകയാണ് ഫ്ലാവിയോ ബോൾസോനാരോ. ഫ്ലാവിയോ നാട് വിടാൻ സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോർട്ടുള്ളതിനാൽ പാസ്‌പോർട്ട് കണ്ട്കെട്ടാൻ കോടതി ഉത്തരവരുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ഫ്ലാവിയോ കുടുംബസമേതം അമേരിക്കയിലേക്ക് കടന്നത്. ഒക്ടോബർ 25 ലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബോൾസോനാരോയ്ക്കും കുടുംബത്തിനും യുഎസ് വിസ അനുവദിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചിരുന്നു.

ഒരു ദിവസത്തിന് ശേഷം ബുധനാഴ്ചയാണ് അർജന്റീന, ഇക്വഡോർ വഴി യുഎസിലേക്ക് നാട് വിട്ടത്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ ജേസൺ മില്ലറുടെ സഹായത്തോടെയാണ് ഈ യാത്ര സംഘടിപ്പിച്ചതെന്ന് ചില യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അന്ന് തന്നെ ബോൾസോനാരോ ബ്രസീലിൻ്റെ യഥാർത്ഥ നേതാവായി സ്വയം പ്രഖ്യാപിച്ചു. കൂടാതെ രണ്ടാം ലോകമഹായുദ്ധസമയത്ത് ലണ്ടനിൽ നിന്ന് ഫ്രാൻസിലെ നാസി അധിനിവേശത്തിനെതിരെ ഫ്രഞ്ച് ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയ ചാൾസ് ഡി ഗല്ലുമായി ഫ്ലാവിയോ സ്വയം താരതമ്യം ചെയ്യുകയും ചെയ്തു.

റിയോ ഡി ജനീറോയിൽ നിന്നുള്ള സെനറ്ററായ ഫ്ലാവിയോക്ക് ഫെബ്രുവരി 1 ന് ബ്രസീലിലെ പുതിയ നിയമസഭ ആരംഭിക്കുമ്പോൾ തൻ്റെ സെനറ്റർ പദവി നഷ്ടപ്പെടും. സ്വന്തം പാർട്ടി ഇലക്ഷൻ തോൽവി സമ്മതിച്ചെങ്കിലും ഫ്ലാവിയോ ഇതുവരെ പരാജയം അംഗീകരിച്ചിട്ടില്ല.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

  2. മാറ്റത്തിനാണ് ജനം വോട്ട് ചെയ്തത് : നെതന്യാഹുവിനെ പുറത്താക്കി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി റാലി

  3. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  4. ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ

  5. പത്തനംതിട്ടയിൽ കൈക്കൂലി കേസ് ; അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ

Share on WhatsApp

Share this story

​’തിരഞ്ഞെടുപ്പിൽ തോറ്റ ബോൾസോനാരോയെ നാട് വിടാൻ യുഎസ് സഹായിച്ചില്ല’; മാർക്കോ റൂബിയോ pathanamthittamedia.com