കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കും
തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കും. പുതിയ അധ്യക്ഷനായുളള ചർച്ചകൾ ഈയാഴ്ചയോടെ സജീവമാകും. കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷൻ ഇല്ലാത്തത് സംഘടനയെ ബാധിച്ചെന്ന വിലയിരുത്തലിലാണ് നീക്കം. എ.പി.അനിൽകുമാർ, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ , കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ അന്തിമ പട്ടികയിൽ. കെ.പി.സി.സി അധ്യക്ഷനെ നിയമിച്ച ശേഷം ഡിസിസി അധ്യക്ഷതലത്തിലും അഴിച്ചു പണി നടത്തും. ഡിസിസി അധ്യക്ഷനെ കണ്ടെത്താൻ നേതാക്കളുടെ അഭിപ്രായം തേടും. കേരളവും അസമും ഒഴികെയുളള സംസ്ഥാനങ്ങളിൽ അഭിപ്രായ സർവേ നടത്തിയാണ് ജില്ലാ അധ്യക്ഷന്മാരെ നിയമിച്ചത്. ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്ക് വേണ്ടിയും നേതാക്കളുടെ ആവശ്യം ശക്തമാണ്. ഷാഫി പറമ്പിലിനെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുയര്‍ത്തുമ്പോള്‍, അധ്യക്ഷ പദവി ലക്ഷ്യമിട്ട് എ.പി.അനിൽകുമാറും രംഗത്തുണ്ട്.
ഉടന്‍ പുനഃസംഘടന നടത്തണമെന്നാണ് ദീപാ ദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട്. പല ജില്ലകളിലും സംഘടനാ പ്രവര്‍ത്തനം നിശ്ചലമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ വന്നിട്ട് അഞ്ചുമാസമായി. പാര്‍ട്ടി അനിശ്ചിതാവസ്ഥയിലാണ്. പുതിയ അധ്യക്ഷന്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് യഥാസമയം പറയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു
-
ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല ; മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്‌കെ
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16-കാരിക്ക് നേരെ ലൈംഗികാതിക്രമം ; വ്ളോഗർ പിടിയിൽ
-
ഈ മാസം ആറ് കിലോ വീതം അരി ; നവംബറിലെ റേഷന്‍ വിതരണം മൂന്ന് മുതല്‍





