വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി. സോണിയക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ല. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ. എഐസിസി ആസ്ഥാനത്ത് സംഭവിച്ചത് കോൺഗ്രസ്‌ തന്നെ വിശദീകരിച്ചിട്ടുണ്ട്. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങൾ വന്ദേമാതരം ആലപിച്ചതിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹൈദരാബാദിൽ സോണിയ ഗാന്ധിക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. വന്ദേമാതരത്തെ അപമാനിച്ചെന്ന് ആരോപിച്ച് യുവമോർച്ചയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജെപി പരാതിയില്‍ ഡൽഹി പോലീസാണ് അന്വേഷണം ആരംഭിച്ചത്. നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നുള്ളത് പോലീസ് അന്വേഷിക്കും.

അതേസമയം രാഹുലിനും സോണിയക്കും എതിരായ പ്രതിഷേധം ശക്തമാക്കുകയാണ് ബിജെപി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് കൂടുതൽ പരാതികൾ നൽകിയേക്കും. വന്ദേമാതരത്തെ സോണിയ ഗാന്ധി അവഹേളിച്ചു എന്നാണ് ബിജെപിയുടെ ആരോപണം. അമിത്ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാരും സോണിയയ്ക്കും മല്ലികാർജുൻ ഖാർഗയ്ക്കെതിരെയും വിഷയം ആയുധമാക്കുന്നുണ്ട്. നിലവിൽ രണ്ട് പരാതികളാണ് സോണിയയ്ക്കെതിരെ ഉള്ളത്. മംഗളൂരുവിലെ ഉർവ പോലീസ് സ്റ്റേഷനിലാണ് ആദ്യ പരാതി ലഭിച്ചത്. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരൻ. ഡൽഹിയലെ ഐ.പി. എസ്റ്റേറ്റ് സ്റ്റേഷനിലാണ് രണ്ടാമത്തെ പരാതി. ആർഎസ്എസ് അനുകൂലികളായ രണ്ട് അഭിഭാഷകർ നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിയുടെ പേരും ഉൾപെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...