മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ജിഎസ്ടി വെട്ടിപ്പ് നടന്നുവെന്ന കണ്ടെത്തലില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ജ് മെമോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ താരം മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ജിഎസ്ടി വെട്ടിപ്പ് നടന്നുവെന്ന കണ്ടെത്തലില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ജ് മെമോ. ജിഎസ്ടി കാഞ്ഞങ്ങാട് ഓഫീസിലെ ഇന്റലിജന്‍സ് ഓഫീസറടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് ചാര്‍ജ് മെമോ നല്‍കിയത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് നല്‍കിയ നോട്ടീസില്‍ തുടര്‍നടപടി വൈകിപ്പിച്ചതില്‍ ജിഎസ്ടി കമ്മീഷണറുടേതാണ് നടപടി. കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജന്‍സ് ഓഫീസര്‍ സജിനിക്കാണ് നിലവില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ജോയിന്റ് കമ്മീഷണര്‍ക്കും ഉടനെ നോട്ടീസ് നല്‍കും. 2025 ജൂണില്‍ 22.5 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് സംബന്ധിച്ച് കമ്പനിക്ക് നോട്ടീസ് നല്‍കിയിട്ടും തുടര്‍നടപടിയെടുക്കാതെ വൈകിപ്പിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മത്സരം നടക്കാത്തതിനാല്‍ സര്‍വീസ് നല്‍കിയിട്ടില്ലെന്നും ജിഎസ്ടി നല്‍കേണ്ടതില്ലെന്നുമാണ് കമ്പനിയുടെ വാദം. എന്നാല്‍ മുന്‍കൂട്ടി ജിഎസ്ടി അടയ്ക്കുകയാണ് വേണ്ടതെന്നും മത്സരം നടന്നില്ലെങ്കില്‍ പണം റീഫണ്ട് ചെയ്ത് നല്‍കുമെന്നുമാണ് ജിഎസ്ടി വകുപ്പിന്റെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...