ചൈനീസ് വാക്‌സിന്‍ സുരക്ഷിതമല്ലെന്നും 73 പാര്‍ശ്വഫലങ്ങളുണ്ടെന്നും വാക്‌സിന്‍ വിദഗ്ധന്‍

For full experience, Download our mobile application:
Get it on Google Play

ബെയ്ജിങ് : ചൈനീസ് കോവിഡ് വാക്‌സിനായ സിനോഫാമാണ് ലോകത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത കോവിഡ് വാക്‌സിനെന്ന് ചൈനീസ് വാക്‌സിന്‍ വിദഗ്ധന്‍ ഡോ.തായോ ലിന. വാക്‌സിന് 73 പാര്‍ശ്വഫലങ്ങളുളളതായും അദ്ദേഹം പറഞ്ഞു. ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയിലൂടെയായിരുന്നു ഡോ. തായോ ലിനയുടെ അഭിപ്രായപ്രകടനം.

എന്നാല്‍ ഡോക്ടറുടെ വിമര്‍ശനം വിദേശമാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തതോടെ തന്റെ വാക്കുകള്‍ വിദേശ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് വിശദീകരിച്ച് ഡോക്ടര്‍ രംഗത്തെത്തി. ലോകത്ത് ഒരു വാക്‌സിനും സിനോഫാമിന്റെ അത്ര പാര്‍ശ്വഫലങ്ങളില്ലെന്നായിരുന്നു ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത്. കുത്തിവെയ്‌പ്പെടുത്ത ഭാഗത്തിന് ചുറ്റും വേദന, കാഴ്ചക്കുറവ്, രുചിയില്ലായ്മ എന്നിവ അനുഭവപ്പെട്ടേക്കാം. മൂത്രാശയസംബന്ധമായ അസ്വസ്ഥതകള്‍ തുടങ്ങിയവയാണ് പാര്‍ശ്വഫലങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഡിസംബര്‍ 31-നാണ് ചൈന സിനോഫാം വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി തുടങ്ങിയത്. എന്നാല്‍ വാക്‌സിന്റെ കാര്യക്ഷമതയെ കുറിച്ചുളള ഡേറ്റകളൊന്നും വാക്‌സിന്‍ വികസിപ്പിച്ചവര്‍ പരസ്യമാക്കിയിട്ടില്ല. വാകിസന്‍ 79.34 ശതമാനം സുരക്ഷിതമാണെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. ഫെബ്രുവരിക്കുളളില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ 50 ദശലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് വാക്‌സിന്‍ സുരക്ഷിതമല്ലെന്ന വിമര്‍ശനവുമായി ഡോക്ടര്‍ രംഗത്തെത്തിയത്.

സംഗതി വിവാദമായതോടെ താന്‍ ആക്ഷേപഹാസ്യമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയായിരുന്നുവെന്നും ചൈനയുടെ ചികിത്സാരീതികള്‍ വളരെയധികം സുരക്ഷിതമാണെന്നും ഡോക്ടര്‍ വിശദീകരിച്ചു. ഔചിത്യമില്ലാതെ വാക്കുകള്‍ പ്രയോഗിച്ചതിന് ജനങ്ങളോട് മാപ്പുചോദിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...