തിരുവനന്തപുരം : വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.
ലൗ ജിഹാദിനൊപ്പം നാര്‍കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം വ്യത്യസ്ത മത സമുദായങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിനു തുരങ്കം വെക്കുന്നതും മത സ്പര്‍ധ പരത്തുന്നതും സമൂഹത്തില്‍ മുസ്‌ലിംകള്‍ക്ക് നേരെ വിദ്വേഷം വളര്‍ത്തുന്നതുമാണെന്ന് പരാതിയില്‍ പറഞ്ഞു.