മെഡിക്കല്‍ കോളേജുകളിലെ ​ഡോക്​ടര്‍മാര്‍ ശനിയാ​ഴ്​ച വഞ്ചനാദിനം ആചരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശമ്പള പരിഷ്​കരണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌​ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്​സ് അസോസിയേഷ​ന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തില്‍ ശനിയാ​ഴ്​ച വഞ്ചനാദിനം ആചരിക്കുന്നു.

ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞ സെപ്റ്റംബര്‍ 11ന്​ പുറത്തിറങ്ങിയെങ്കിലും ഇതുവരെയും ഭൂരിഭാഗം മെഡിക്കല്‍ കോളജ് അധ്യാപകര്‍ക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നല്‍കാത്ത സാഹചര്യത്തിലാണ്​ ഒരുവര്‍ഷം തികയുന്ന ഈ സെപ്​റ്റംബര്‍ 11ന്​ സമരം. രോഗീപരിചരണത്തെ ബാധിക്കാതെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ‘ഇ-പ്രതിഷേധ’മാണ് കെ.ജി.എം.സി.ടി.എ പ്രഖ്യാപിച്ചിട്ടുള്ളത്​.

ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടതും എന്‍ട്രി കേഡറിലുള്ള യുവഡോക്ടര്‍മാരെ പ്രതികൂലമായി ബാധിക്കുന്നതുമായ അപാകതകള്‍ പരിഹരിക്കുക എന്നതാണ് പ്രധാന ആവശ്യം. എല്ലാ അധ്യാപകര്‍ക്കും എത്രയും വേഗത്തില്‍ പേ സ്ലിപ് ലഭ്യമാക്കുക, പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും കാലതാമസമില്ലാതെ വിതരണം ചെയ്യുക, വിവിധ തസ്തികകളിലുള്ള സ്ഥാനക്കയറ്റത്തിന് വേണ്ട കാലയളവുകള്‍ പുനഃക്രമീകരിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ആവശ്യങ്ങളില്‍ ന്യായമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷമായ സമരമാര്‍ഗങ്ങളിലേക്ക്​ നീങ്ങുമെന്ന്​ ഭാരവാഹികള്‍ പറഞ്ഞു.

സംസ്​ഥാന​ത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലെ അധ്യാപകരുടെ 2016ല്‍ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏറെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ നാല്​ വര്‍ഷം വൈകി 2020ലാണ്​ ലഭ്യമായത്​. എന്നാല്‍ ഭൂരിഭാഗത്തിനും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നല്‍കിയിട്ടില്ല.

പരിഷ്കരണത്തില്‍ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകള്‍ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സര്‍ക്കാരിന്റെ  അവഗണനപരമായ ഇത്തരം സമീപനത്തിനെതിരെയാണ്​ വഞ്ചനാദിനമെന്ന്​ കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ്  ഡോ.എസ്. ബിനോയ്​, സംസ്ഥാന സെക്രട്ടറി ഡോ. നിര്‍മല്‍ ഭാസ്കര്‍ എന്നിവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...