പെരുമ്പാവൂര്‍ : സ്പിരിറ്റ് കലര്‍ത്തി വില്പനയ്ക്കെത്തിച്ച 2,500 ലിറ്റര്‍ കള്ള് പിടികൂടി. തരുത്തിപ്പറമ്പിലുള്ള ഇരുനില വീട്ടില്‍ നിന്നാണ് കള്ള് പിടിച്ചെടുത്തത്. സംഭവത്തില്‍ ഷാപ്പ് കോണ്‍ട്രാക്ടറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുന്നത്തുനാട് സര്‍ക്കിളിന്റെ കീഴില്‍ അഞ്ച് ഷാപ്പുകളാണ് ഇയാള്‍ക്കുള്ളത്.
ഇവിടെ നല്‍കിയിരുന്ന കള്ളിനെക്കുറിച്ച് മുമ്പും പരാതികള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് കമ്മീഷണറുടെ കീഴിലുള്ള സ്പെഷല്‍ സ്വകാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കലര്‍ത്തി വില്പനയ്ക്കെത്തിച്ച കള്ള് കണ്ടെത്തിയത്. അതേസമയം കള്ളില്‍ കലര്‍ത്താന്‍ കൊണ്ടുവന്ന സ്പിരിറ്റ് എവിടെ നിന്നും കിട്ടി എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.