തിരുവനന്തപുരം : സിറോമലബാര്‍ സഭയുടെ കുര്‍ബാനക്രമം പരിഷ്‌കരിക്കുന്നു. ഒറ്റ നോട്ടത്തിലോ വായനയിലോ ചെറുതെന്ന് തോന്നാമെങ്കിലും പ്രധാനമായ മാറ്റങ്ങള്‍ തന്നെയാണ് ഉണ്ടാകുന്നത്. പ്രാര്‍ത്ഥനയിലെ ചില പ്രയോഗങ്ങളാണ് മാറ്റുന്നത്. കുര്‍ബാനക്രമം സംബന്ധിച്ച് 43 പൊതുനിര്‍ദേശങ്ങളാണ് ആരാധനക്രമ കമ്മിഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന് പുറമെ വൈദികന്‍ പകുതി സമയം അള്‍ത്താരാഭിമുഖമായും ബാക്കി സമയം ജനാഭിമുഖമായും നില്‍ക്കണമെന്നും സിനഡിന്റെ നിര്‍ദേശിക്കുന്നുണ്ട്. ഭാഷാപരമായും അല്ലാതെയുമുള്ള തെറ്റുകള്‍, ആവര്‍ത്തനങ്ങള്‍ എന്നിവയാണ് തിരുത്തിയിരിക്കുന്നതെന്ന് സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റിയംഗം ഫാ.ആന്റണി നരികുളം പറഞ്ഞു.
സ്വര്‍ഗസ്ഥനായ പിതാവേ എന്നാരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ‘ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ’ എന്ന ഭാഗം ‘ഞങ്ങള്‍ പ്രലോഭനത്തില്‍ വീഴാന്‍ ഇടയാകരുതേ’ എന്നാക്കി മാറ്റിയിട്ടുണ്ട്. ദൈവമാണു പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്ന അര്‍ഥം വരുന്നതിനാലാണു മാറ്റം. ‘സര്‍വാധിപനാം കര്‍ത്താവേ നിന്നെ വണങ്ങി നമിക്കുന്നു’ എന്നതു മാറ്റി ‘സര്‍വാധിപനാം കര്‍ത്താവേ നിന്‍ സ്തുതി ഞങ്ങള്‍ പാടുന്നു’ എന്ന് പദ്യരൂപത്തില്‍ തിരുത്തി. പരിപാവനനാം എന്ന ഗീതത്തില്‍ ‘നിന്‍ കൃപ ഞങ്ങള്‍ക്കേകണമേ’ എന്നത് ‘കാരുണ്യം നീ ചൊരിയണമേ’ എന്നാക്കി. ‘പരിശുദ്ധനായ ദൈവമേ’ എന്ന ഗദ്യരൂപത്തില്‍ ‘ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ’ എന്നത് ‘കരുണയുണ്ടാകണമേ’ എന്നു മാറ്റി.
വിശ്വാസപ്രമാണം കഴിഞ്ഞു ശുശ്രൂഷി ചൊല്ലുന്ന കാറോസൂസ പ്രാര്‍ത്ഥനയില്‍ പാത്രിയാര്‍ക്കീസുമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാര്‍ എന്നതു പാത്രിയാര്‍ക്കീസുമാരും മേജര്‍ ആര്‍ച്ചുബിഷപ്പുമാരും മെത്രാപ്പൊലീത്തമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാര്‍ എന്നു തിരുത്തി. സിറോ മലബാര്‍ സഭയ്ക്ക് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുള്ളതിനാലാണ് ഈ മാറ്റം. മധ്യസ്ഥപ്രാര്‍ത്ഥനയുടെ തുടക്കത്തില്‍ മാര്‍പ്പാപ്പയ്ക്കുള്ള വിശേഷണവും കുറച്ചിട്ടുണ്ട്.
പ്രധാനാചാര്യനും സാര്‍വത്രികസഭയുടെ തലവനും ഭരണാധികാരിയുമായ റോമായിലെ എന്നതു മാറ്റി സാര്‍വത്രികസഭയുടെ പിതാവും തലവനുമായ എന്നാക്കിയാണു ചുരുക്കിയത്. കാറോസൂസകളുടെ പൊതുവായ പ്രത്യുത്തരം കര്‍ത്താവേ ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ എന്നതിനു പകരം കരുണയുണ്ടാകണമേ എന്നാക്കി. കരുണ എന്ന പദമാണ് സുറിയാനിയോടു കൂടുതല്‍ യോജിക്കുന്നത് എന്നതാണ് ഈ മാറ്റത്തിന് നല്‍കുന്ന വിശദീകരണം.
പരിഷ്‌കാരങ്ങളോട് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. പരിഷ്‌കരിച്ച കുര്‍ബാനക്രമത്തെ സ്വാഗതം ചെയ്യുമ്പോഴും കുര്‍ബാനയര്‍പ്പണരീതി ഏകീകരിക്കുന്നതിനെ എല്ലാവരും അനുകൂലിക്കുന്നില്ല. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. അതേസമയം മാറ്റങ്ങള്‍ വിശദീകരിച്ചപ്പോഴും പുതിയ രീതി എന്നുമുതല്‍ നടപ്പാക്കണമെന്ന് അറിയിച്ചിട്ടില്ല. ഇപ്പോള്‍ നടന്നുവരുന്ന സഭാ സിനഡ് ഈ കാര്യത്തില്‍ തീരുമാനം കൈക്കോള്ളുക