ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമായി പെന്‍ഷന്‍ ഏകീകരിച്ചു. ഇതോടെ ജീവനക്കാരുടെ പെന്‍ഷന്‍ 30000 രൂപ മുതല്‍ 35000 രൂപ വരെയായി വര്‍ധിച്ചതായി ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ദേബാശിഷ് പാണ്ഡ അറിയിച്ചു. നേരത്തെ ഉയര്‍ന്ന പെന്‍ഷന്‍ പരിധി 9284 രൂപയായി നിജപ്പെടുത്തിയിരുന്നു.

പെന്‍ഷന്‍ വര്‍ധിപ്പിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ ബാങ്കുകളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. നിലവില്‍ പത്തുശതമാനമാണ് ബാങ്കുകളുടെ വിഹിതം. ഇത് 14 ശതമാനമായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. ബാങ്ക് ജീവനക്കാരുടെ ശമ്പളവും ഈ മാസം മുതല്‍ വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെന്‍ഷനും ഉയര്‍ത്തിയത്. ക്ഷാമബത്ത ഉയര്‍ത്തിയതോടെയാണ് ജീവനക്കാരുടെ ശമ്പളം ആനുപാതികമായി ഉയര്‍ന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...