കോട്ടയം : സിസ്റ്റര്‍ അഭയ കേസ് വിധിയില്‍ സന്തോഷമെന്ന് പ്രധാന സാക്ഷിയായ അടയ്ക്കാ രാജു. അഭയയ്ക്ക് നീതി കിട്ടണമെന്നും ദൈവത്തിന്‍റെ കൃപയാണിതെന്നും അദ്ദേഹം പറഞ്ഞു. നീതികിട്ടിയില്ലേ തനിക്ക് അത് മതിയെന്നും അടയ്ക്കാ രാജു വ്യക്തമാക്കി. നിരവധി ആളുകള്‍ തനിക്ക് കോടികള്‍ വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അഭയയ്ക്ക് നീതി കിട്ടണമെന്ന ആഗ്രഹമായിരുന്നു തനിക്കുണ്ടായിരുന്നത് അതിനാല്‍ അവരുടെ സ്വാധീനത്തിന് മുന്നില്‍ വഴങ്ങിയില്ലെന്നും അടയ്ക്കാ രാജു പറഞ്ഞു . അടയ്ക്കാ രാജുവിന്‍റെ മൊഴിയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത് .
അതേസമയം കേസില്‍ കുറ്റക്കാരായ ഫാ. തോമസ് എം കോട്ടൂര്‍ സിസ്റ്റര്‍ സെഫി എന്നിവരുടെ ശിക്ഷ നാളെ വിധിക്കും. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.