Sunday, April 6, 2025 5:03 am

അനിയത്തിപ്രാവിന് ഇന്ന് 28 വയസ്സ് ; ഓർമ്മപുതുക്കി കുഞ്ചാക്കോ ബോബൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മലയാളികളുടെ സിനിമ കാഴ്ചയേയും ഗൃഹാതുര ഓർമ്മകളേയും തൊട്ടുണർത്തുന്ന ചിത്രമാണ് ചാക്കോച്ചൻ്റേയും ശാലിനിയുടേയും അനിയത്തിപ്രാവ്. അനിയത്തിപ്രാവിന്റെ 28-ാം വാർഷികത്തിൽ ഇപ്പോഴിതാ കുഞ്ചാക്കോ ബോബനെ ചാക്കോച്ചനാക്കിയ സുധിയെ തന്നോളം തന്നെ സ്നേഹിച്ച പ്രിയ ആരാധകർക്ക് നന്ദി പറയുകയാണ് പ്രിയതാരം. ഒപ്പം 28 വർഷങ്ങൾ പിന്നിട്ട ചിത്രത്തിൻ്റെ ഓർമ്മകളും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ്:                                                                                നായകനായി അഭിനയിച്ച ആദ്യ സിനിമ പുറത്തിറങ്ങുമ്പോൾ പ്രതീക്ഷിച്ചതല്ല, 28 വർഷങ്ങൾക്കു ശേഷം ഇതുപോലൊരു കുറിപ്പ്. ഈ സ്നേഹം എനിക്ക് നൽകാൻ കാരണക്കാരായ ആയ പാച്ചിക്കക്കും നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചനും, അവരുടെ സുധിയുടെ നന്ദി. സുധിയെ ഇപ്പോഴും നെഞ്ചിലേറ്റി സ്നേഹിക്കുന്ന, നല്ല സിനിമകൾ ചെയ്യുമ്പോൾ തിയേറ്ററിൽ എത്തുകയും മോശം സിനിമകൾ പരാജയപ്പെടുത്തി ശാസിക്കുകയും ചെയ്യുന്ന പ്രേക്ഷകരോടും, സിനിമാ മേഖലയിലെ എൻ്റെ എല്ലാ സഹപ്രവർത്തകരോടും ഹൃദയം നിറഞ്ഞ നന്ദി.

മലയാളിയുടെ സ്വന്തം ഉദയ പിക്‌ചേഴ്‌സ് 79 വർഷം പൂർത്തിയാക്കുന്നു.
വിജയങ്ങളേക്കാൾ പരാജയങ്ങളുടെ കണക്കുകളേക്കുറിച്ച് വ്യക്തമായ “ക്ലാരിറ്റി” അറിയുകയും, അനുഭവിക്കുകയും ചെയ്ത ഒരു കുടുംബമാണ് ഉദയ. വിണ്ണിലെ താരം എന്ന സങ്കൽപ്പത്തിനേക്കാൾ മണ്ണിലെ മനുഷ്യനായി നിൽക്കാനുഉള്ള തിരിച്ചറിവും, വിവേകവും, പക്വതയും ആ പരാജയങ്ങൾ നൽകി. സിനിമയിൽ വിജയങ്ങേളേക്കാൾ കൂടുതൽ സാധ്യത പരാജയപ്പെടാനാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഈ നിമിഷം വരെയുള്ള യാത്രയും. കൂടുതൽ ഉത്തരവാദിത്വത്തോടെ നല്ല കഥാപാത്രങ്ങളുമായി നല്ല സിനിമകളുമായി വീണ്ടും വരും എന്ന ഉറപ്പോടെ… നിങ്ങൾ നൽകുന്ന സ്നേഹത്തിൽ നിന്നുള്ള ഉറച്ച ആത്മവിശ്വാസത്തോടെ, വിനയത്തോടെ, സ്നേഹത്തോടെ…                                                                                      നിങ്ങളുടെ സ്വന്തം ,
കുഞ്ചാക്കോ ബോബൻ
&
ഉദയ പിക്‌ചേഴ്‌സ്… Since 1946!!

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റഷ്യൻ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

0
കോട്ടക്കൽ : റഷ്യൻ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ...

സ്വര്‍ണ്ണാഭരണം മോഷണം പോയ സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കള്ളനെ പിടികൂടി

0
ആലപ്പുഴ : അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണം മോഷണം...

കോഴഞ്ചേരി താലൂക്ക് വികസന സമിതി ചേര്‍ന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ...

കൂര്‍ക്ക കൃഷി ആരംഭിക്കാനൊരുങ്ങി ഇരവിപേരൂര്‍

0
പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി...