പത്തനംതിട്ട : നിപ്പാ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജീവൻ നഷ്ടമായ സിസ്റ്റർ ലിനിക്ക് ആദരവർപ്പിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി. ലിനിയുടെ രണ്ടാം ഓർമ്മ ദിനമായ ഇന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നെഴ്സുമാര്‍ക്കും ആംബുലൻസ് ഡ്രൈവർമാർക്കും മഴക്കോട്ടുകളും കുടകളും വിതരണം ചെയ്തു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണത്തോടനുബന്ധിച്ചു നടന്ന ചടങ്ങ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ.സാജൻ മാത്യു, ആർ എം ഓ ഡോ.ആശിഷ് മോഹൻ കുമാർ, പി ആർ ഒ അനുരാജ്, ജവഹർബാലജന വേദി ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ആരിഫ് ഖാൻ, ജിതിൻരാജ് എന്നിവർ സന്നിഹരായിരുന്നു.
സിസ്റ്റർ ലിനിക്ക് ആദരവർപ്പിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷൻ
RECENT NEWS
Advertisment