Sunday, April 21, 2024 3:00 am

പോരാടാനുറച്ച് സിസ്റ്റര്‍ ലൂസി ; ഇനി നിയമവിദ്യാര്‍ഥിനി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കത്തോലിക്ക സഭയിലെ അനീതികള്‍ക്കെതിരെ നിര്‍ഭയമായി പോരാടുന്ന സിസ്റ്റര്‍ ലൂസി അല്‍പം പഠനത്തിരക്കിലാണ്. കന്യാസ്ത്രീ വേഷത്തില്‍ നിന്നിറങ്ങി പാന്റ്‌സും ഷര്‍ട്ടും സ്ലീവ്ലെസ് ജാക്കറ്റും അണിഞ്ഞ് നിയമപഠനത്തിലേക്കാണ് സിസ്റ്റര്‍ ചുവടുവെച്ചിരിക്കുന്നത്. എറണാകുളം പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലെ എല്‍.എല്‍.ബി ക്ലാസ്സില്‍ ഇരിക്കുമ്പോഴും ഉള്ളില്‍ തന്റെ പോരാട്ടത്തിന് ഈ പഠനം ഊര്‍ജ്ജമേകുമെന്ന ചിന്തയാണ്. മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നേരിട്ട് വാദിച്ച അനുഭവവും പഠനം തുടരാന്‍ കാരണമായി.

Lok Sabha Elections 2024 - Kerala

അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസി ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മൈസൂരിലെ ജെ.ജെ ലോ കോളേജില്‍ ചേര്‍ന്നെങ്കിലും അമ്മയുടെ അസുഖത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ചിരുന്നു. വീണ്ടും നിയമപഠനമെന്ന ആഗ്രഹം സഫലമാകുന്ന സന്തോഷത്തിലാണ് സിസ്റ്റര്‍. വര്‍ഷങ്ങളായി വാര്‍ത്താ ചാനലുകളില്‍ നിറഞ്ഞുനിന്നിട്ടും സിസ്റ്റര്‍ ലൂസിയെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹപാഠികള്‍ക്കായില്ല. പിന്നീട് ആളെ തിരിച്ചറിഞ്ഞപ്പോഴേക്കും സിസ്റ്ററിന് ലഭിച്ചത് വിഐപി പരിവേഷം. പരിചയപ്പെടാന്‍ മറ്റ് ക്ലാസുകളില്‍ നിന്നുള്‍പ്പെടെ വിദ്യാര്‍ഥികളെത്തി.

മൂന്ന് വര്‍ഷത്തെ എല്‍എല്‍ബി കോഴ്‌സിന് എന്‍ട്രന്‍സ് എഴുതിയാണ് സിസ്റ്റര്‍ ലൂസി പ്രവേശനം ഉറപ്പാക്കിയത്. എന്നാല്‍ പഠനത്തിനായി വയനാട് കാരയ്ക്കാമല ഫ്രാന്‍സിസ്‌കന്‍ കോണ്‍വെന്റ് അധികൃതര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇതിന് കാത്തുനില്‍ക്കാതെ വിവരങ്ങള്‍ എഴുതി മഠത്തിലെ വാതിലില്‍ ഒട്ടിച്ച് വെച്ച് സിസ്റ്റര്‍ എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു. പഠനം കഴിയുന്നത് വരെ കോളേജിന് സമീപത്തെ ഹോസ്റ്റലില്‍ താമസിക്കാനാണ് തീരുമാനം. 1989ല്‍ ബി.എസ്സി മാത്സ് ബിരുദധാരിയായ സിസ്റ്റര്‍ ലൂസി ബിഎഡ് എടുത്ത ശേഷം അധ്യാപനത്തിലേക്ക് കടക്കുകയായിരുന്നു. നിലവില്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.ഡബ്ലു കോഴ്‌സും പഠിക്കുന്നുണ്ട്.`

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജനറൽ ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് സമയം കളയേണ്ട ; ഈ ആപ്പ് ഉപയോഗിച്ച് ഓൺലൈനായി...

0
ട്രെയിൻ യാത്രികർ പലപ്പോഴും വളരെ നേരം ക്യൂ നിന്നാണ് പ്ലാറ്റ്ഫോം ടിക്കറ്റും...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്സിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി

0
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്സിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. അബുദാബിയില്‍...

വാര്‍ത്താ സമ്മേളനം ഷാഫി പറമ്പിലിനെതിരെന്ന രീതിയില്‍ വ്യാജ പ്രചാരണമെന്ന് പരാതി ; കെ കെ...

0
കോഴിക്കോട് :  വടകരയിലെ സൈബര്‍ ആക്രമണ പരാതികളില്‍ വീണ്ടും കേസ്. കെകെ...

ചവറ കൊറ്റുകുളങ്ങര വര്‍ണ്ണം സ്റ്റുഡിയോ ഉടമയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി പിടിയില്‍

0
കായംകുളം: ചവറ കൊറ്റുകുളങ്ങര വര്‍ണ്ണം സ്റ്റുഡിയോ ഉടമയെ ആക്രമിച്ച കേസിലെ മൂന്നാം...