കൊച്ചി : തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലയറുമായി ഇവര്‍ക്ക് സമ്പര്‍ക്കം ഉണ്ടായിരുന്നു. സിസ്റ്റര്‍ ക്ലെയറില്‍ നിന്നാകാം ഇവര്‍ക്കും രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്. കന്യാസ്ത്രീകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കരുണാലയം ക്ലോസ്ഡ് ക്ലസ്റ്റര്‍ ആക്കി.
വൃദ്ധരടക്കം 140 അന്തേവാസികളാണ് കരുണാലയത്തില്‍ താമസിക്കുന്നത്. കരുണാലയം ഉള്‍പ്പെടെ ജില്ലയിലെ വയോജനങ്ങള്‍ താമസിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും കൊറോണ വ്യാപനം ഉണ്ടാകാതിരിക്കാന്‍ നിരീക്ഷണം കര്‍ശനമാക്കും. കൊച്ചിയില്‍ കഴിഞ്ഞ ദിവസം 18 കന്യാസ്ത്രീകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിന്‍സിലെ കന്യാസ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നു.