മദ്‌റസകളില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച്‌ ഉറപ്പുവരുത്തണo : പോലീസ്

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : കേരളത്തിലെ പള്ളിക്കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ കുട്ടികളെ ലൈംഗികമായി അടക്കം പീഡിപ്പിക്കുന്നതിനെതിരെ ജാഗ്രതയുമായി പോലീസ്. മദ്‌റസകളില്‍ പുതുതായി നിയമിക്കപ്പെടുന്ന എല്ലാ അധ്യാപകര്‍ അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച്‌ ഉറപ്പുവരുത്തണമെന്നാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിയമിക്കപ്പെടുന്നവരുടെ സാമൂഹ്യപശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിച്ച്‌ ബോധ്യപ്പെടണമെന്നും അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പള്ളിക്കമ്മറ്റികള്‍ക്ക് നല്‍കിയ നോട്ടീസില്‍ കാസര്‍ഗോഡ് പോലീസ് വ്യക്തമാക്കുന്നു. മദ്‌റസയ്ക്കു പുറമെ പള്ളിയ്ക്കു കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഈ നിര്‍ദേശം ബാധകമാണെന്ന് പോലീസ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇതിനു വിരുദ്ധമായി നിയമനങ്ങള്‍ നടത്തിയാല്‍ പളളിക്കമ്മറ്റി അംഗങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ചീമേനി, ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. നിലവില്‍ കേസുകളുള്ളവരുടെ വിവരങ്ങള്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...