ന്യൂഡല്‍ഹി : ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ പ്രതീക്ഷിയ്ക്കാത്ത പ്രതികരണവുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിന്റെ അറസ്റ്റ് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിനെ സംബന്ധിച്ച കാര്യങ്ങളില്‍ സംസ്ഥാന സെക്രട്ടറിയായ കോടിയേരി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കട്ടേയെന്നും യെച്ചൂരി പറഞ്ഞു.
ബെംഗളൂരു മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. ഇന്ന് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്തതിനു ശേഷം ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ബിനീഷിനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.