കോന്നി കലഞ്ഞൂരിൽ അനധികൃതമായി കുന്നിടിച്ചു മണ്ണ് കടത്താനുള്ള ശ്രമം തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : അനധികൃതമായി കുന്നിടിച്ചു പച്ചമണ്ണ് കടത്തുവാനുള്ള ശ്രമം തടഞ്ഞു. കലഞ്ഞൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പെട്ട മ്ലാന്തടം താന്നിമൂട് ഭാഗത്താണ് ക്വാറിമുതലാളിയുടെ നേതൃത്വത്തിൽ ഒരേക്കറോളം വരുന്ന കുന്ന് ജെ സി ബി യും മറ്റും ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.

കുന്നിൻ്റെ താഴെയുള്ള രണ്ടുവീടുകളുടെ  സമീപത്തേക്കാണ് മണ്ണിടിച്ചിട്ടിരിക്കുന്നത്.  ശക്തമായ മഴയുണ്ടായാൽ മണ്ണിടിഞ്ഞ് വീട്ടിലേക്ക് പതിക്കുമെന്ന സാഹചര്യത്തിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നാട്ടിൽ ചർച്ചയായതോടെയാണ് കൂടൽ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ ഉത്തരവ് നൽകിയത്. കൂടൽ പോലീസ് സ്റ്റേഷന്റെയും കൂടൽ വില്ലേജ് ഓഫീസിന്റെയും അടുത്ത് വലിയ തോതിൽ കുന്നിടിച്ചു നിരത്തിയിട്ടും അധികൃതർ ചെറുവിരൽ പോലുമനക്കാതെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് കുട പിടിക്കുകയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...