ന്യൂഡല്‍ഹി : ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്‌താവനയില്‍ മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയും ഇന്ത്യന്‍ സര്‍ക്കാരും ഒന്നല്ല. ബിജെപി ദേശീയ വക്‌താക്കള്‍ നടത്തിയത് കലാപം ഉണ്ടാക്കുന്ന പ്രസ്‌താവനയാണ്. ഇത്തരം പ്രസ്‌താവന നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. പക്ഷേ നടപടികള്‍ ഉണ്ടായില്ല. ബിജെപി കാരണം ഇപ്പോള്‍ രാജ്യമൊന്നാകെ മാപ്പുപറയേണ്ട അവസ്‌ഥ വന്നിരിക്കുകയാണെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തം ഉണ്ട്. നിയമം നടപ്പിലാക്കുമെന്ന് ലോകത്തിന് ഉറപ്പ് നല്‍കേണ്ടതുണ്ടെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്‌താവനയില്‍ മാപ്പുപറഞ്ഞ് അപമാനിതരാകേണ്ടത് രാജ്യമല്ല: സീതാറാം യെച്ചൂരി
RECENT NEWS
Advertisment