ഊര്‍ജ്ജസ്വലമായി ഒരു ദിവസം തുടങ്ങുന്നത് വലിയ കാര്യമാണ്. ദീര്‍ഘനേരം ഊര്‍ജ്ജസ്വലമായി ഇരിയ്ക്കുന്നതും കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശാരീരികമായ പല അസ്വസ്ഥതകളും നേരിടേണ്ടി വരും. തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇരിക്കുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തിനുണ്ടാക്കാമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘനേരം ഇരിയ്ക്കുന്നതു കൊണ്ട് നമ്മുടെ ശരീരത്തിന് സംഭവിക്കാവുന്ന ദോഷങ്ങളെക്കുറിച്ച് അറിയാം…
* ഹൃദ്രോഗ സാധ്യത കൂട്ടുന്നു – ദീര്‍ഘനേരം ഇരിക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും ഉള്‍പ്പെടെയുള്ള ഹൃദ്രോഗ സാധ്യതയുമായി ധാരാളം ബന്ധപ്പെട്ടിരിക്കുന്നു. രക്തപ്രവാഹവും മെറ്റബോളിസവും കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഹ്രസ്വമായ പ്രവര്‍ത്തനങ്ങളിലൂടെ നീണ്ട ഇരിപ്പ് അവസാനിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ഓരോ മണിക്കൂറിലും കുറച്ച് മിനിറ്റെങ്കിലും നില്‍ക്കുകയോ നടക്കുകയോ ചെയ്യുക. നടത്തം, സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ പോലെയുള്ള ഹൃദയ വ്യായാമങ്ങള്‍ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും.
* ഇരിപ്പിന്റെ രീതി – മണിക്കൂറുകളോളം ഇരിക്കുന്നത് ഇരിപ്പിന്റെ ശൈലി മാറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. തോളില്‍ വളഞ്ഞും നടു വളഞ്ഞുമൊക്കെ ഇരിക്കുന്നത് അത്ര നല്ലതല്ല. ഇത് നട്ടെല്ലിന് ആയാസമുണ്ടാക്കുകയും മസ്‌കുലോസ്‌കലെറ്റല്‍ വേദനയ്ക്ക് കാരണമാവുകയും ചെയ്യും. ശരിയായ ഇരിപ്പ് പിന്തുണയ്ക്കാന്‍ എര്‍ഗണോമിക് ഫര്‍ണിച്ചറുകളും ഉപകരണങ്ങളും ഉപയോഗിക്കുക. സ്‌ട്രെച്ച് ചെയ്യാനും ഇരിപ്പ് ശരിയാക്കാനും പതിവായി ഇടവേളകള്‍ എടുക്കുക. നല്ല ഇരിപ്പും ഘടനയും പിന്തുണയ്ക്കാന്‍ കോര്‍, ബാക്ക് പേശികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക.
* ടൈപ്പ് 2 പ്രമേഹം – ദീര്‍ഘനേരം ഇരിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വളരെയധികം കൂട്ടുന്നുണ്ട്. ഒരുപക്ഷേ ഇന്‍സുലിന്‍ സംവേദനക്ഷമത കുറയുന്നതും ഗ്ലൂക്കോസ് മെറ്റബോളിസത്തിന്റെ തകരാറും കാരണം. നടത്തം അല്ലെങ്കില്‍ ലഘുവ്യായാമം പോലെയുള്ള ചെറിയ പ്രവര്‍ത്തനങ്ങളോടെ ഇരിക്കുന്ന സമയത്ത് ഇടവേള കണ്ടത്തേണ്ടത് ഏറെ പ്രധാനമാണ്. ഇന്‍സുലിന്‍ സംവേദനക്ഷമതയും മെറ്റബോളിസവും മെച്ചപ്പെടുത്തുന്നതിന് ദിവസം മുഴുവന്‍ ശരിയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
* അമിതവണ്ണം – ദീര്‍ഘനേരമുള്ള ഇരിപ്പ് കുടവയറിനും പൊണ്ണത്തടിക്കും കാരണമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള ഇരിപ്പ് കലോറി എരിച്ച് കളയാനുള്ള സാധ്യത കുറയ്ക്കുന്നതാണ് ഇതിന്റെ കാരണം. ഇരിക്കുന്നതിനാക്കാള്‍ കൂടുതല്‍ കലോറി നടക്കുകയോ നില്‍ക്കുകയോ ചെയ്യുമ്പോള്‍ ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നു. കൃത്യമായി ഇടവേളകള്‍ എടുക്കാനും നടക്കാനും നില്‍ക്കാനും ശ്രമിക്കുക. മീറ്റിം?ഗുകള്‍ക്ക് നില്‍ക്കുന്നത് ഏറെ നല്ലതാണ്. സ്റ്റെപ്പുകള്‍ കയറി പോകുന്നതും മറ്റൊരു വ്യായാമ ശീലമാണ്.
*മാനസിക സമ്മര്‍ദ്ദം – ദീര്‍ഘനേരത്തെ ഇരിപ്പ് ഉദാസീനമായ ശൈലിയുടെ പ്രധാന കാരണമാണ്. ഇത് മോശം മാനസികാരോഗ്യ ഫലങ്ങളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുണ്ട്. വിഷാദവും ഉത്കണ്ഠയും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും കൂടും. വ്യായാമം മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട് ദിനചര്യയില്‍ കൃത്യമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ജോലിയ്ക്കടിയില്‍ എഴുന്നേറ്റു നില്‍ക്കാനും സ്‌ട്രെച്ച് ചെയ്യാനും അല്‍പ്പം നടക്കാനും ശ്രമിക്കുക. ഇത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.