ബസ് പെട്ടെന്ന് നിർത്തി, ബൈക്കിന്‍റെ നിയന്ത്രണം വിട്ട് മുന്നിൽ നിന്നും വന്ന ബസിൽ ഇടിച്ചു ; യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ചാലക്കുടിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചാലക്കുടി കൂടപ്പുഴ വർഷോപ്പ് സെന്ററിൽ വെച്ചാണ് സ്വകാര്യ ബസും ബൈക്കും ഇടിച്ച് അപകടമുണ്ടായത്. പുളിയിലപ്പാറ വടക്കൻ അജി മകൻ ഡെൽജോ( 18 ) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന വെറ്റിലപ്പാറ പുത്തൻ വീട്ടിൽ ലാലൻ മകൻ മിഥുൽ(17 ) ഗുരുതര പരിക്കുകളോടെ ചാലക്കുടി സെന്റ് ജെയിംസ്ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 10. 30നാണ് അപകടം. ചാലക്കുടി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു യുവാക്കൾ.

കൂടപ്പുഴ പാലത്തിനപ്പുറത്ത് വെച്ച് മുൻപിൽ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് നിർത്തിയപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യ ബസ് വേഗതകുറച്ചപ്പോള്‍ തൊട്ടുപിന്നില്‍ വരുകയായിരുന്ന യുവാക്കളുടെ ബൈക്ക് നിയന്ത്രണം വിട്ട് വലത്തോട്ട് നീങ്ങുന്നതും ഇതിനിടയിൽ മുന്നിൽ നിന്നും വരുന്ന ബസിടിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇടിച്ച ബസിലുണ്ടായിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഡെൽജോയുടെ ജീവൻ രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...