Saturday, July 5, 2025 11:30 pm

വിവരാവകാശ കമ്മീഷണറുടെ സിറ്റിംഗ് : കെഎസ്ആര്‍ടിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിവരാവകാശ നിയമത്തിന്റെ നടപടിക്രമം പാലിക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കിമിന്റെ ഉത്തരവ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ആണ് നടപടി.
വിവരാവകാശ മറുപടിക്ക് എട്ടുമാസം 10 ദിവസം വൈകിയതിനാല്‍ കോന്നി താലൂക്ക് ഓഫീസ് വിവരാധികാരിയോട് വിശദീകരണം തേടാനും കമ്മീഷന്‍ തീരുമാനിച്ചു. ജില്ലയിലെ രണ്ടാം അപ്പീലുകളിലെ തെളിവെടുപ്പിലാണ് കാരണം കാണിക്കല്‍ നടപടിയിലേക്ക് കടന്നത്.

ചിറ്റാര്‍, റാന്നി-പെരുനാട് അതിര്‍ത്തി പങ്കിടുന്ന പുതുക്കട ചിറ്റാര്‍ റോഡില്‍ മണക്കയം പാലത്തിന് പരിസരത്തുള്ള പുറമ്പോക്ക് സ്വകാര്യ വ്യക്തികള്‍ കൈയേറിയ പരാതിയില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍, റാന്നി , കോന്നി തഹസില്‍ദാര്‍മാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ചിറ്റാര്‍, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, പൊതുമരാമത്ത് ചീഫ് എഞ്ചിനിയര്‍ എന്നിവരില്‍ നിന്നും ഫെബ്രുവരി 28 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഓഫീസിന്റെ വിഭവവും ഉദ്യോഗസ്ഥരുടെ മാനവശേഷിയും ദുരുപയോഗം ചെയ്യുന്ന ഹര്‍ജിക്കാരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്ന കാര്യം കമ്മിഷന്‍ പരിഗണിക്കും. ജില്ലയില്‍ നടന്ന ഹിയറിംഗില്‍ ഇത്തരം രണ്ട് അപേക്ഷകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...

സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം ജൂലൈ ഏഴിന്; വിദ്യാർത്ഥികളുമായി ചർച്ച നടത്തും

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയെ ലഹരി വിമുക്തമാക്കുവാനും സർവ്വകലാശാലയിലെ വിദ്യാർത്ഥികളല്ലാത്തവരുടെ...

സോളാര്‍ വേലികളുടെ പരിപാലനം ഉറപ്പാക്കണം : ജനീഷ് കുമാര്‍ എംഎല്‍എ

0
പത്തനംതിട്ട : വനാതിര്‍ത്തികളില്‍ സോളാര്‍ വേലി സ്ഥാപിക്കുന്നതിനൊപ്പം പരിപാലനവും ഉറപ്പാക്കണമെന്ന് കോന്നി...