തിരുവല്ലയില്‍ ബി.ജെ.പിക്ക് അനുകൂല സാഹചര്യം – അനൂപ്‌ ആന്റണി താമര വിരിയിക്കുമോ ?

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല നിയോജക മണ്ഡലത്തില്‍ ബി.ജെ.പിക്ക് അനുകൂല സാഹചര്യം ഒരുങ്ങുകയാണ്. ഇടതും വലതും വേണ്ട ..ബി.ജെ.പിയുടെ അനൂപ്‌ ആന്റണിയെ എന്തിന് മാറ്റിനിര്‍ത്തണം എന്നതാണ് നിഷ്പക്ഷ വോട്ടര്‍മാരുടെ ചോദ്യം. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം സാധാരണ ജനങ്ങളില്‍ ഉണ്ടാക്കിയ അവമതിപ്പ്‌ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ത്തന്നെ ഇപ്പോഴും നിലനില്‍ക്കുകയാണ്. കൂടാതെ കുംഭകര്‍ണ്ണനെപ്പോലെ ഉറങ്ങുന്ന തിരുവല്ലയും അതിന്റെ എം.എല്‍.എയും. തിരുവല്ലയുടെ വികസനം എന്തെന്ന് അറിയാത്ത ..അല്ലെങ്കില്‍ വികസനം എന്തെന്ന്  മറന്നുപോയ മാത്യു ടി.തോമസ്‌ എന്ന ജനപ്രതിനിധി. ഇടതുപക്ഷത്തെ മാത്യു ടി.തോമസ്‌ വര്‍ഷങ്ങളായി തന്റെ പോക്കറ്റില്‍ കൊണ്ടുനടക്കുകയാണ് തിരുവല്ല മണ്ഡലം. മാര്‍ത്തോമ്മാ സഭാ വിശ്വാസികളുടെ ഇടയില്‍ ബുദ്ധിപൂര്‍വ്വമായ ഇടപെടല്‍ നടത്തിക്കൊണ്ട് എം.എല്‍.എ കസേരയില്‍ ഒട്ടിപ്പിടിച്ച് ഇരിക്കുകയാണ് മാത്യു ടി.തോമസ്‌. തിരുവല്ലയുടെ പര്യായമായി മാറിക്കഴിഞ്ഞു മാത്യു ടി.തോമസ്‌ എം.എല്‍.എ.

കസേര ഇളക്കാന്‍ ഇത്തവണ മറ്റൊരു മാര്‍ത്തോമ്മാക്കാരനെ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുകയാണ് – വര്‍ഗീസ്‌ മാമ്മന്‍. മാത്യു ടി.തോമസ്‌ ഒരു വൈദികന്റെ മകനെന്ന രീതിയില്‍ മാര്‍ത്തോമ്മാ സഭാ വിശ്വാസികളെ സ്വാധീനിച്ചപ്പോള്‍ മാര്‍ത്തോമ്മാ സഭയിലെ മറ്റൊരു വൈദികന്റെ മകനെത്തന്നെ യു.ഡി.എഫ് കളത്തിലിറക്കി ചെക്ക് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ് കൂടിയായ വര്‍ഗീസ്‌ മാമ്മന്‍. തുടക്കത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വര്‍ഗീസ്‌ മാമ്മന് വളരെ അനുകൂല സാഹചര്യമായിരുന്നു തിരുവല്ലയില്‍. എന്നാല്‍ ഇപ്പോള്‍ കാറ്റ് മാറി വീശിത്തുടങ്ങി.

മാത്യു ടി.തോമസിന്റെ തുടര്‍ച്ചയായ എം.എല്‍.എ പദം തിരുവല്ലക്ക് നല്‍കിയത് വികസന മുരടിപ്പായിരുന്നു. തിരുവല്ലയുടെ കറുത്ത വരയായി ഇന്നും ജനങ്ങളെ നോക്കി പല്ലിളിക്കുന്ന ബൈപാസ് റോഡ്‌. യാതൊരുവിധ പ്ലാനിങ്ങും ഇല്ലാതെ നടപ്പിലാക്കിയ പദ്ധതിയെപ്പറ്റി ഇന്നും രോഷാകുലരാകുന്ന വോട്ടര്‍മാര്‍. നഗരത്തില്‍ പ്രേതാലയം പോലെ  തലയുയര്‍ത്തി നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സി സമുച്ചയം. ഗതാഗതത്തിരക്കില്‍ വീര്‍പ്പുമുട്ടുന്ന തിരുവല്ല, പതിറ്റാണ്ടുകളായി കാര്യമായ ഒരു പദ്ധതിയും നടപ്പിലാക്കാത്ത മണ്ഡലം. സ്വകാര്യ വ്യവസായികളുടെയും ക്രിസ്തീയ സഭകളുടെയും പ്രവര്‍ത്തനത്തില്‍ മാത്രം പച്ചപിടിച്ച തിരുവല്ല. ഇവിടെയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി വര്‍ഗീസ്‌ മാമന്റെ എന്‍ട്രി. തുടക്കത്തില്‍ ആവേശകരമായി പോയെങ്കിലും ഇപ്പോള്‍ വര്‍ഗീസ്‌ മാമ്മന്‍ പിന്നിലേക്ക്‌ തള്ളപ്പെട്ടു. അമിത ആത്മവിശ്വാസവും പെട്ടെന്ന് ഉടലെടുത്ത അഹങ്കാരവും ഇദ്ദേഹത്തെ റേറ്റിങ്ങില്‍ പിന്നോട്ടടിച്ചു.

ബി.ജെ.പി സ്ഥാനാര്‍ഥിയായ അനൂപ്‌ ആന്റണി ഇന്ന് തിരുവല്ലയിലെ ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. യുവത്വത്തിന്റെ ചുറുചുറുക്കും ചടുലതയുള്ള പ്രവര്‍ത്തനവും ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു. ഇവിടേയ്ക്ക് കടന്നുവരുവാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാത്യു ടി.തോമസിനോ യു.ഡി.എഫ് സ്ഥാനാര്‍ഥി വര്‍ഗീസ്‌ മാമ്മനോ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല ഇനിയും അതിനു കഴിയുമെന്നും തോന്നുന്നില്ല. അനൂപ് ആന്റണിയുടെ ബന്ധങ്ങള്‍ വളരെ വലുതാണെന്ന് പലര്‍ക്കുമറിയില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നേരിട്ട് ബന്ധമുള്ള, നേരിട്ട് ആശയവിനിമയം നടത്തുന്ന ഒരു അസാധാരണ ചെറുപ്പക്കാരന്‍. ഇവിടെയാണ്‌ തിരുവല്ലയിലെ വോട്ടര്‍മാര്‍ തിരിഞ്ഞു ചിന്തിച്ചു തുടങ്ങിയത്. കഴിഞ്ഞ 25 വര്‍ഷം അടയിരുന്നിട്ടും മുട്ട വിരിയാത്ത തിരുവല്ല. ഇനിയും മാറ്റം വേണ്ടേ …വികസന മുരടിപ്പിന്റെ പതിറ്റാണ്ടുകള്‍ …അതിന് ഒരു മാറ്റം തിരുവല്ലയിലെ വോട്ടര്‍മാര്‍ ആഗ്രഹിച്ചാല്‍ ഒരിക്കലും തെറ്റ് പറയാന്‍ പറ്റില്ല….അങ്കത്തട്ടിലെ വീറും വാശിയും പെട്ടിയില്‍ വീഴുന്ന വോട്ടും കാത്തിരിക്കുകയാണ് തിരുവല്ലയിലെ വോട്ടര്‍മാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...