വാഴമുട്ടം ഈസ്റ്റ്: ഒരുമണിക്കൂറിനുള്ളിൽ വിവിധ ഭാഷയിൽ വിവിധ രാഗങ്ങളിൽ ഇരുപത് ചലച്ചിത്ര ഗാനങ്ങൾ ആലപിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയ എം.ശിവ കീർത്തനയെ ജന്മനാട്ടിൽ അനുമോദിച്ചു. വാഴമുട്ടം വള്ളത്തോൾ വായനശാലയുടെ നേത്രുത്വത്തില്‍ വനിതാവേദിയുടെയും ബാലവേദിയുടെയും സഹകരണത്തോടെ നടന്ന അനുമോദന സമ്മേളനം ലോകത്തെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജി ഉത്ഘാടനം ചെയ്തു
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം അഡ്വ.എ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പേരൂർ സുനിൽ മുഖ്യപ്രഭാഷണം നടത്തി. വനിതാവേദി പ്രസിഡന്റ് ബീനാ സോമൻ, എം.എൻ. രവീന്ദ്രൻ നായർ, ഡി. മനോജ് കുമാർ, എം.ശിവ കീർത്തന എന്നിവർ പ്രസംഗിച്ചു.