പത്തനംതിട്ട : ജില്ലയുടെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ ചിത്രം വരച്ചു നല്‍കി അടൂര്‍ പാലവിളയില്‍ അമ്മകണ്ടകര കെ.വി ശിവന്‍കുട്ടി.
ശാരീരിക അവശതകള്‍ മറന്ന് ശിവന്‍കുട്ടി വരച്ച ചിത്രം കളക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ക്ക് നേരിട്ടു കൈമാറി. വളരെ മനോഹരമായിരിക്കുന്നു എന്ന് രേഖാ ചിത്രം കണ്ട് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. മഹാപ്രളയത്തിലും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വപരമായ ഇടപെടലാണ് ശിവന്‍കുട്ടിയെ അദ്ദേഹത്തിന്റെ ആരാധകനാക്കിയത്.
ഭാര്യ രോഹിണികുട്ടി രോഗത്തെ തുടര്‍ന്ന് അടുത്തിടെ മരണപ്പെട്ടതിന്റെ മനോവേദനയിലാണ് ജന്‍ന്മനാ പോളിയോ ബാധിച്ച് ഒരു കാല്‍തളര്‍ന്ന ശിവന്‍കുട്ടി. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. കൊടുമണില്‍ ശിവന്‍സ് സ്റ്റുഡിയോ നടത്തി വരുകയാണ് ശിവന്‍കുട്ടി. കളക്ടറുടെ രേഖാചിത്രം കംപ്യൂട്ടറില്‍ തയാറാക്കി പേന ഉപയോഗിച്ച് വരയ്ക്കുകയായിരുന്നു. നവോത്ഥാന നായകരുടെ ഉള്‍പ്പെടെ നിരവധി രേഖാചിത്രങ്ങള്‍ ശിവന്‍കുട്ടി തയാറാക്കിയിട്ടുണ്ട്. ചിത്രരചന ശാസ്ത്രീയമായി ശിവന്‍കുട്ടി പഠിച്ചിട്ടില്ലെങ്കിലും ജന്മനായുള്ള വാസനയെ പരിപോഷിപ്പിക്കുകയായിരുന്നു.
ഫോണ്‍ – ശിവന്‍കുട്ടി – 6282320959
The post ശാരീരിക അവശതകള്‍ മറന്ന് ഫോട്ടോഗ്രാഫര്‍ ശിവന്‍കുട്ടി വരച്ച ചിത്രം കളക്ടര്‍ക്ക് നേരിട്ട് കൈമാറി appeared first on Pathanamthitta Media.