Friday, April 26, 2024 8:39 am

എം ശിവശങ്കര്‍ കൂടുതല്‍ കരാറുകള്‍ യൂണിടാക്കിന് വാഗ്ദാനം ചെയ്തതായി വിജിലന്‍സ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ് രംഗത്ത്. ശിവശങ്കര്‍ കൂടുതല്‍ കരാറുകള്‍ യൂണിടാക്കിന് വാഗ്ദാനം ചെയ്തു. ഹൈദരാബാദിലെ യുഎഇ കോണ്‍സുലേറ്റ് നിര്‍മാണ കരാറും കെ- ഫോണ്‍ ഉപകരാറും വാഗ്ദാനം ചെയ്തതായി വിജിലന്‍സ് കണ്ടെത്തല്‍.

കോണ്‍സുലേറ്റ് നിര്‍മാണത്തില്‍ പങ്കുചേരാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി കെ ടി റമീസ് പദ്ധതിയിട്ടതായി നേരത്തെ എന്‍ഐഎ കണ്ടെത്തിയിരുന്നു.
കൂടാതെ ലൈഫ് മിഷന്‍ കരാറില്‍ വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മാണം പരിശോധിക്കാന്‍ വിജിലന്‍സ് സംഘത്തെ രൂപീകരിച്ചു. സംഘത്തില്‍ ലൈഫ് മിഷന്‍ എഞ്ചിനീയറെയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിടത്തിന്റെ ബലപരിശോധന അന്വേഷണ സംഘം നടത്തും. കെട്ടിടത്തിന് ബലക്കുറവില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം വഴിമുട്ടി. കേസില്‍ തീവ്രവാദ ഫണ്ടിംഗിന് തെളിവ് ലഭിച്ചില്ല. റബിന്‍സിന്റെ കൈയില്‍ നിന്ന് കാര്യമായ തെളിവ് ലഭിച്ചില്ല. ഫൈസല്‍ ഫരീദിനെ കിട്ടാതെ അന്വേഷണം മുന്നോട്ട് നീങ്ങില്ലെന്നാണ് എന്‍ഐഎ പറയുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട്ടില്‍ പോളിങ് വൈകിയത് അഞ്ചിടത്ത് ; പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചത് രാവിലെ എട്ടോടെ

0
വയനാട്: വയനാട്ടിൽ അഞ്ചിടത്ത് ആയിരുന്നു രാവിലെ പോളിംഗ് തടസ്സപ്പെട്ടത്. വോട്ടിങ് യന്ത്രത്തിലെ...

വോട്ടിങ് മെഷീൻ തകരാർ ; കുമ്പഴ 243-ആം നമ്പർ ബൂത്തിൽ ഒരു വോട്ട്...

0
പത്തനംതിട്ട: കുമ്പഴ മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ടിങ്...

ഇപിയുമായി പല ഘട്ടങ്ങളിൽ ചർച്ച നടന്നു ; ജൂൺ 4 ന് ശേഷം കൂടുതൽ...

0
അത്തോളി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അത്തോളി മൊടക്കല്ലൂർ എയുപി സ്കൂളിൽ...

റായ്ബറേലിയിൽ മത്സരിക്കണമെന്ന ബി.ജെ.പി ആവശ്യം നിരസിച്ച് വരുൺ ഗാന്ധി

0
ന്യൂഡൽഹി : 2024ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ നിന്നും വരുൺ...