ചാന്ദിപുര വൈറസ് ബാധിച്ച് ഗുജറാത്തിൽ ആറ് കുട്ടികൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ചാന്ദിപുര വൈറസ് ബാധിച്ച് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഗുജറാത്തിൽ ആറ് കുട്ടികൾ മരിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം 12 ആയിട്ടുണ്ട്. ചാന്ദിപുര വൈറസ് ഗുരുതരമായ എൻസെഫലൈറ്റിസ് (മസ്തിഷ്ക വീക്കം) ലേക്ക് നയിച്ചേക്കാം. കൊതുക്, ചെള്ള്, മണൽ ഈച്ചകൾ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്. ഗുജറാത്ത് ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ ഗൗരവമായി കാണുകയും പ്രത്യേക സംഘത്തെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ നടപടികളെക്കുറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും ബോധവത്കരിക്കുന്നത് തുടരുകയാണ്.

രോഗബാധിതരായ കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മെഡിക്കൽ സംഘങ്ങൾ 24 മണിക്കൂറും കുട്ടികളുടെ അവസ്ഥ നിരീക്ഷിക്കുന്നുണ്ട്. വൈറൽ പനിക്ക് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്ന വൈറസ് ബാധ തലച്ചോറിനെയാണ് ബാധിക്കുക. അതീവ അപകടകാരിയാണ് ഈ വൈറസ്. തലച്ചോറിൽ നീർക്കെട്ടുണ്ടാവുകയും അതികഠിനമായ തലവേദനയും കഴുത്തിന് ബലം വയ്ക്കുകയും പ്രകാശം തിരിച്ചറിയാനുള്ള സാധ്യതയും മാനസിക ബുദ്ധിമുട്ടുകളും ഈ വൈറസ് ബാധമൂലം സംഭവിക്കാറുണ്ട്. പ്രതിരോധ സംവിധാനം അണുബാധ മൂലം തലച്ചോറിനെ ആക്രമിക്കുന്നത് മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളതാണ് വൈറസ് ബാധ. കൊതുക്, ചെള്ള്, ഈച്ച എന്നിവ കടിയേൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് രോഗബാധ തടയാനുള്ള പ്രതിരോധ സംവിധാനങ്ങളിൽ പ്രധാനം. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും വലയ്ക്കുള്ളിൽ ഉറങ്ങുന്നതും ഇത്തരത്തിൽ സഹായകരമാണ്. മലിന ജലം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും വൈറസ് ബാധ നിയന്ത്രിക്കുന്നതിൽ നിർണായകമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...