Wednesday, July 2, 2025 1:47 pm

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത്‌ ആറ് കോവിഡ് മരണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് ആറ്‌ കോവിഡ് മരണം സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം. വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍, ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ (63), കോന്നി സ്വദേശി ഷഹറുബാന്‍ (54), ചിറയിന്‍കീഴ് സ്വേദേശി രമാദേവി (68), കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ (85) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന വയനാട് സ്വദേശി ആലിയെ ജൂലായ് 28ന് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് വിവാഹച്ചടങ്ങുകള്‍ നടത്തിയതിനെ തുടര്‍ന്ന് കോവിഡ് വ്യാപനമുണ്ടായ മേഖലയാണ് വാളാട്. ഈ വാളാട് ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട പ്രദേശത്തെ താമസക്കാരനായിരുന്നു അലി. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് കണ്ണൂര്‍ സ്വദേശി കൃഷ്ണന്‍ മരിച്ചത്. വ്യാഴാഴ്ചയോടെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.

ശനിയാഴ്ച രാത്രിയോടെയാണ് ആലപ്പുഴ സ്വദേശിയായ സദാനന്ദന്‍ മരിച്ചത്. ജൂലായ് അഞ്ചു മുതല്‍ ഇദ്ദേഹം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയം, കരള്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
കോന്നി സ്വദേശി ഷഹറുബാന്‍ (54) ആണ് പത്തനംതിട്ടയില്‍ മരിച്ചത്.

ശനിയാഴ്ച മരിച്ച തിരുവനന്തപുരം ചിറയിന്‍കീഴ് സ്വേദേശി രമാദേവി (68) ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ (85)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇവരുടെ മരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ അതിനു മുന്‍പുതന്നെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ മൃതദേഹം സംസ്‌കരിച്ചിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ച​ക്ക​ര​പ്പ​റ​മ്പ്-​കാ​ള​ച്ചാ​ൽ- സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡ് പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ വേ​ണം ; ഉ​മ തോ​മ​സ്

0
കൊ​ച്ചി: ച​ക്ക​ര​പ്പ​റ​മ്പ്-​കാ​ള​ച്ചാ​ൽ വ​ഴി സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡ് വ​രെ ഉ​ൾ​പ്പെ​ടു​ന്ന 4.06...

ഹിമാചല്‍ പ്രദേശിലെ കനത്ത മഴയില്‍ 11 ദിവസത്തിനിടെ 51 പേര്‍ മരിച്ചു

0
ഹിമാചൽ: കാലവര്‍ഷക്കെടുതിയില്‍ ഹിമാചല്‍ പ്രദേശ്. കനത്ത മഴയില്‍ 11 ദിവസത്തിനിടെ 51...

ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ളി​ൽ ഡോ​ക്ടേ​ഴ്സ് ദിനാചരണം നടത്തി

0
കോ​ട്ടാ​ങ്ങ​ൽ : ചു​ങ്ക​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ളി​ൽ ലോ​ക ഡോ​ക്ടേ​ഴ്സ്...

ഇ പി ജയരാജന്റെ ആത്മകഥ വിവാദ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

0
കോട്ടയം : സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദ...