ന്യൂഡല്‍ഹി : കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നുള്ള ആറ് വിമാനങ്ങള്‍ വൈകി. ഡല്‍ഹി- റിയാദ്, ഡല്‍ഹി- ഷിംല-കുളു, ഡല്‍ഹി- വാരാണസി, ഡല്‍ഹി- ധര്‍മ്മശാല- ശ്രീനഗര്‍, ഡല്‍ഹി- ഷിംല- ധര്‍മ്മശാല, ഡല്‍ഹി- ദെഹ്‌റാദൂണ്‍ വിമാനസര്‍വീസുകളാണ് വൈകിയത്. ഡല്‍ഹിയില്‍ ഞായറാഴ്ച രാവിലെയും കടുത്ത ശീതക്കാറ്റാണ് അനുഭവപ്പെട്ടത്. 5.6 ഡിഗ്രിയാണ് സഫ്ദര്‍ജങ്ങില്‍ രാവിലെ 6.10ന് രേഖപ്പെടുത്തിയ കുറഞ്ഞതാപനില. 200 മീറ്റര്‍ ദൂരക്കാഴ്ചയാണ് ഡല്‍ഹി വിമാനത്താവളം സ്ഥിതി ചെയ്യുന്ന പാലം പ്രദേശത്ത് രേഖപ്പെടുത്തിയത്. വടക്കേ ഇന്ത്യയില്‍ വ്യാപകമായി കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. ഹരിയാനയിലും പഞ്ചാബിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് 20 തീവണ്ടികള്‍ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.