ഡിവൈ.എസ്.പി. ഓഫീസിന് സമീപം തട്ടുകടയില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന ; കയ്യോടെ പൊക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരൂര്‍ : ഡിവൈ.എസ്.പി. ഓഫീസിന് സമീപം തട്ടുകടയില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ അറസ്റ്റില്‍. തട്ടുകടക്കാരന്‍ പച്ചാട്ടിരി അച്ചൂര്‍ വീട്ടില്‍ രാധാകൃഷ്ണനെ(53) യാണ് കഞ്ചാവുമായി തിരൂര്‍ പോലീസ് ലൈനില്‍ വെച്ച് തിരൂര്‍ പോലീസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയില്‍ കഞ്ചാവുമായി പോലീസ് രണ്ടു കോളേജ് വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു. ഇവരില്‍നിന്നാണ് തട്ടുകടക്കാരനിലേക്ക് എത്തിയത്.

പോലീസ് തട്ടുകടയില്‍ പരിശോധന നടത്തിയെങ്കിലും കഞ്ചാവ് കണ്ടില്ല. എന്നാല്‍ തൊട്ടടുത്തുള്ള കടയുടമയുടെ സ്‌കൂട്ടര്‍ പരിശോധിച്ചപ്പോള്‍ ഡിക്കിയില്‍നിന്ന് 200 ഗ്രാം കഞ്ചാവിന്‍റെ ചെറിയ പൊതികളും 13,000 രൂപയും കണ്ടെടുത്തു. ശനിയാഴ്ച ഉച്ചയോടെയാണ് എസ്.ഐ.മാരായ വിപിന്‍, സജേഷ് സി. ജോസ് എന്നിവര്‍ ചേര്‍ന്ന് കടയിലെത്തി കഞ്ചാവ് പിടിച്ചെടുത്തത്. തട്ടുകട പോലീസ് പൂട്ടിച്ചു. സ്‌കൂട്ടറും പണവും കോടതിയില്‍ ഹാജരാക്കും. രാധാകൃഷ്ണനെ ഈയിടെ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ മിന്നൽ പ്രളയം ; അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. യുപി...

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി

0
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി...

മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട്...