കോന്നി : കൂടലില്‍ പേപ്പട്ടിയുടെ ആക്രമണത്തിൽ ആറു പേര്‍ക്ക് പരുക്ക്. നടന്നുപോയവര്‍ക്കും കടകളുടെ വരാന്തയില്‍ നിന്നവര്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ജംങ്ഷനില്‍ ബസ് കാത്തു നിന്ന കൂടല്‍ എസ്.എന്‍ യു.പി സ്‌കൂളിന് സമീപം താമസിക്കുന്ന പങ്കജത്തിനെയാണ് ആദ്യം പേപ്പട്ടി കടിച്ചത്. തുടര്‍ന്ന് ഇടത്തറ മുതല്‍ ഗാന്ധി ജംഗ്ഷന്‍ വരെ റോഡില്‍ പലരെയും പേപ്പട്ടി കടിച്ചു.
നിരവധി തെരുവ് നായ്കള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റു. തുടന്ന് പേപ്പട്ടിയെ ജീപ്പ് ഉപയോഗിച്ച് ഇടിച്ചു കൊല്ലുകയായിരുന്നു. പരുക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയും പ്രവേശിപ്പിച്ചു. കൂടല്‍ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കടകളുടെ വരാന്തകളിലാണ് രാത്രിയില്‍ ഇവ തമ്പടിക്കുന്നത്.