ആലപ്പുഴ: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആറ് കിലോ കഞ്ചാവ് പിടിച്ചു. കായംകുളം എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും കായംകുളം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ചെന്നൈ മെയില്‍ ട്രെയിനില്‍ നിന്നാണ് ആറ് കിലോ കഞ്ചാവ് കണ്ടെടുത്തത്. പ്രതികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി ബി വിജയന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനിമോന്‍ ആന്റണി, പ്രിവന്റീവ് ഓഫീസര്‍ ആന്റണി കെ ഐ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍ അശോകന്‍, പ്രവീണ്‍ എം, എക്‌സൈസ് ഡ്രൈവര്‍ ഭാഗ്യനാഥ് പി, ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ എ കെ പ്രിന്‍സ്, എ എസ് ഐ രജിത്ത് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]





























