തൃശൂര്‍: കൊരട്ടിയില്‍ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ ആറംഗ സംഘം പോലീസ് പിടിയില്‍. ഇവരില്‍നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തു.അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാലടി മറ്റൂര്‍ സ്വദേശി ഗോകുല്‍, അങ്കമാലി സ്വദേശികളായ രഞ്ജിത്, ആഷിഖ്, കൊരട്ടി മങ്ങാട്ടുകര വിവേക്, പൂലാനി അതുല്‍, ചിറമേല്‍ ആന്‍റു എന്നിവരാണ് മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ പിടയിലായത്. ചാലക്കുടി പുഴയുടെ തീരത്ത് കവര്‍ച്ച ആസൂത്രണം നടത്തി പിരിയുന്നതിനിടെ പട്രോളിങ് സംഘത്തിന്‍റെ കയ്യില്‍ അകപ്പെടുകയായിരുന്നു.
കൊരട്ടിയില്‍ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ ആറംഗ സംഘം പോലീസ് പിടിയില്‍
RECENT NEWS
Advertisment