Monday, April 21, 2025 6:41 pm

ഇസ്രയേല്‍ സന്ദര്‍ശിച്ച തീര്‍ഥാടകസംഘത്തിലെ ആറു പേരെ കാണാനില്ല

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ കര്‍ഷകനെ കാണാതായതിനെ പിന്നാലെ സമാന പരാതിയുമായി പുരോഹിതന്‍ രംഗത്ത്. ഇസ്രയേല്‍ സന്ദര്‍ശിച്ച തീര്‍ഥാടകസംഘത്തിലെ ആറു പേരെ കാണാനില്ലെന്നാണ് പരാതി. 26 അംഗ സംഘത്തില്‍പ്പെട്ട അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെക്കുറിച്ചാണ് വിവരമില്ലാത്തത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ മുങ്ങിയത്. യാത്രയ്ക്കു നേതൃത്വം നല്‍കിയ നാലാഞ്ചിറയിലുള്ള പുരോഹിതന്‍ ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കി.

തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സി മുഖാന്തരമായിരുന്നു ഇത്തവണ തീര്‍ഥാടകയാത്ര സംഘടിപ്പിച്ചത്. ഈ മാസം എട്ടിന് സംഘം കേരളത്തില്‍ നിന്ന് യാത്ര തിരിച്ചു. ഇസ്രയേലിനൊപ്പം ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്താനായിരുന്നു പദ്ധതി. ഫെബ്രുവരി 11ന് തീര്‍ഥാടക സംഘം ഇസ്രയേലില്‍ എത്തി. തുടര്‍ന്ന് 14ന് എന്‍കരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍ വെച്ച് മൂന്ന് പേരെ കാണാതായി. പിറ്റേന്ന് പുലര്‍ച്ചെ ബെത്ലഹേമിലെ ഹോട്ടലില്‍ നിന്ന് മറ്റ് മൂന്ന് പേരും മുങ്ങി. ഇവരെ കാണാതായതോടെ ഇസ്രയേല്‍ പോലീസ് വൃത്തങ്ങളെ പരാതി അറിയിച്ചിരുന്നു. ഇവര്‍ ഹോട്ടലിലെത്തി വിവരങ്ങള്‍ ശേഖരിച്ച് മടങ്ങി.

ഇസ്രയേലില്‍ വെച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സംഘത്തില്‍നിന്ന് കര്‍ഷകനെ കാണാതായതില്‍ വിവാദം തുടരുന്നതിനിടെയാണ് പുതിയ സംഭവം. കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യനെ കാണാതായ സംഭവത്തില്‍ ഏറെ ദുരൂഹതയുണ്ട്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. അതുകൊണ്ടുതന്നെ ഇസ്രയേല്‍ പോലീസ് സൈബര്‍ വിഭാഗത്തിന്റെ അന്വേഷണം കാര്യമായി മുന്നോട്ട് നീങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തെളിവുകള്‍ വെച്ച് ഇയാള്‍ കരുതിക്കൂട്ടി മുങ്ങിയതാണോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി അശോകിന്റെ നേതൃത്വത്തില്‍ ഇസ്രയേലില്‍ ആധുനിക കൃഷി രീതി പഠിക്കാന്‍ പോയ മറ്റുള്ള കര്‍ഷകര്‍ കഴിഞ്ഞ ദിവസം തിരികെ എത്തിയിരുന്നു.

ഇസ്രായേലില്‍ ബിജുവിനൊപ്പം താമസിച്ച് മടങ്ങിയെത്തിയ കര്‍ഷകര്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നുണ്ട്. ബിജു കൃത്യമായ ആസൂത്രണത്തോടെയാണ് ഇസ്രായേലില്‍ `കാണാതയാതെ´ന്നുള്ള കാര്യമാണത്. യാത്ര തുടങ്ങും മുന്‍പ് 50,000 രൂപ ബിജു ഇസ്രയേല്‍ കറന്‍സിയാക്കി (ഷെക്കേല്‍) മാറ്റി കൈയില്‍ വെച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഇസ്രയേലില്‍ തുടരാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നതിന്റെ ഭാഗമായാണ് സഹയാത്രികര്‍ ഈ നീക്കത്തെ കാണുന്നത്. ഇതിനിടെ ഇയാളുടെ ചില സുഹൃത്തുക്കളും ബന്ധുക്കളും ഇസ്രയേലില്‍ ഉണ്ടെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇവരുമായി ബിജു ആശയവിനിമയം നടത്തിയിരുന്നതായി കൂടെത്താമസിച്ചവര്‍ പറയുന്നു.

ബിജു എവിടേക്കാണ് പോയതെന്നുള്ള കാര്യത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നുണ്ടെങ്കിലും സഹയാത്രികര്‍ ഒരു കാര്യം വ്യക്തമാക്കുന്നു. ഇസ്രയേല്‍ കൃഷി രീതികളെക്കുറിച്ച് പഠിക്കുമ്പോള്‍ ബിജു ശ്രദ്ധിച്ചത് അവിടത്തെ പണിക്കൂലിയെ കുറിച്ചായിരുന്നു. ഈ വിവരങ്ങള്‍ മറ്റു കര്‍ഷകരുമായി ബിജു പങ്കുവെയ്ക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇവിടെ ശുചീകരണ ജോലി ചെയ്താല്‍ ദിവസം 15,000 രൂപ ലഭിക്കുമെന്നുള്ള യാഥാര്‍ത്ഥ്യം ബിജൂ മനസ്സിലാക്കിയിരുന്നു. ഇക്കാര്യം മനസിലാക്കിയ ബിജു അതിനെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചിരുന്നതായും സഹകയാത്രികര്‍ പറയുന്നു.

ശുചിമുറി വൃത്തിയാക്കുന്ന ജോലിയുടെ ഇരട്ടി കൃഷിപ്പണിക്ക് ലഭിക്കുമെന്നുള്ള കാര്യവും ബിജു പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ മാറി നിന്ന് പിന്നീട് ഇസ്രായേലില്‍ ജോലിക്കു കയറി സ്ഥിര താമസമാകാനുള്ള നീക്കങ്ങളാണ് ബിജു നടത്തിയതെന്നുള്ള വിലയിരുത്തലാണ് സഹയാത്രികര്‍ നടത്തുന്നത്. കുറച്ചു കാലം മാറിനിന്ന ശേഷം ഇസ്രായേലില്‍ താമസിക്കുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ ഇസ്രായേലില്‍ താമസമാക്കാനുള്ള ശ്രമങ്ങള്‍ ബിജു നടത്തുമെന്നും സഹയാത്രികര്‍ കരുതുന്നു. മേയ് ഏഴ് വരെയാണ് ബിജുവിന് വിസ കാലാവധിയുള്ളത്.

ഇസ്രായേല്‍ യാത്ര തുടങ്ങിയതുമുതല്‍ ബിജു ആരോടും സഹകരിക്കാതെ മാറി ഇരിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. വെള്ളിയാഴ്ച രാത്രി ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം തയ്യാറാക്കിയിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പോകാന്‍ ഇറങ്ങിയെങ്കിലും ഇയാള്‍ കൂടെ ഉണ്ടായിരുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രാത്രി ഭക്ഷണം ചിലര്‍ ഒഴിവാക്കിയിരുന്നതിനാല്‍ സംശയം തോന്നിയില്ല. ഭക്ഷണശേഷം തിരികെ എത്തുമ്പോള്‍ ബിജുവിനെ കാണാനില്ലായിരുന്നു. ഇയാളുടെ ഒരു ബാഗും ഉണ്ടായിരുന്നില്ല. അതേസമയം വസ്ത്രങ്ങള്‍ അടങ്ങുന്ന മറ്റൊരു ബാഗ് ഉണ്ടായിരുന്നു. ബിജു അടുത്തദിവസം എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നാണ് സഹയാത്രികര്‍ പറയുന്നത്.

ഇസ്രായേലി പൗരത്വം ലഭിക്കുന്നത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് എളുപ്പമുള്ളതാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. മുന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ഇസ്രായേലില്‍ തുടരുന്നവര്‍ക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാമെന്നാണ് നിയമം. അത്തരക്കാര്‍ പൗരത്വത്തിനായി ഹീബ്രു ഭാഷ സംസാരിച്ചിരിക്കണമെന്നും നിയമമുണ്ട്. ബിജൂ ഇസ്രായേല്‍ യാത്രയ്ക്ക് മുന്‍പ് ഹീബ്രു ഭാഷ പഠിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. അതേസമയം വിദേശ പൗരന്‍മാര്‍ക്ക് സ്ഥിരതാമസം ലഭിച്ചാലും ഇസ്രായേലി പാസ്‌പോര്‍ട്ട് ലഭിക്കില്ല. മാത്രമല്ല സ്ഥിര താമസം ലഭിച്ചതിനു ശേഷം മറ്റൊരു രാജ്യത്ത് പോയി അവിടെ കൂടുതല്‍ കാലം തങ്ങിയാല്‍ തിരിച്ച് ഇസ്രായേലിലേക്ക് വരുമ്പോള്‍ അത് ബുദ്ധിമുട്ടാകും. ഇക്കാര്യങ്ങളൊക്കെ ഇസ്രായേലില്‍ താമസിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ബിജുവിന് വ്യക്തമാക്കിക്കൊടുത്തു എന്നാണ് കരുതപ്പെടുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി 126 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍...

ഇന്ത്യയു​ടെ ഭൂപടം തെറ്റായി ചിത്രീകരിച്ചു ; ചൈനീസ് ആപ്പ് നീക്കം ചെയ്യാൻ ഗൂഗിളിന് നിർദേശം

0
ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിനെ തുടർന്ന് പ്ലേസ്റ്റോറിൽ നിന്ന് ചൈനീസ്...

ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ് നാല് വയസുകാരിക്ക് ദാരുണാന്ത്യം

0
പുനെ: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. വിജയപുര...

മാർപാപ്പ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രോത്സാഹനവും പ്രത്യാശയും നൽകിയ വ്യക്തിയെന്ന് എ എൻ ഷംസീർ

0
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ...