ഓക്സിജൻ ലഭിക്കാതെ ആറ് രോ​ഗികളുടെ മരണം ; പഞ്ചാബ് ​സ‍ർക്കാരിനെ പഴിച്ച് സ്വകാര്യ ആശുപത്രി

For full experience, Download our mobile application:
Get it on Google Play

അമൃത്സ‍ർ : ഓക്സിജൻ ലഭിക്കാതെ ആറ് കൊവിഡ് രോ​ഗികളാണ് പഞ്ചാബിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം മരിച്ചത്. വെന്റിലേറ്ററുകൾ ഓക്സിജന്റെ അഭാവത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരുന്നതെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ആശുപത്രി അധികൃതരുടെ വാദം മറ്റൊന്നാണ്. പഞ്ചാബ് സർക്കാർ, സർക്കാർ ആശുപത്രികൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും തങ്ങൾക്ക് നൽകുന്നില്ലെന്നുമാണ് അവരുടെ ആരോപണം.

അമൃത്സറിലെ നീലകണ്ഠ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരുന്ന രോ​ഗികളാണ് മരിച്ചത്. സഹായം ലഭിക്കാത്തതിനാൽ സ്വകാര്യ ആശുപത്രികൾ പൂട്ടിയിടണോ എന്നും ആശുപത്രി അധികൃതർ ചോദിച്ചു. എങ്ങോട്ടേക്കാണ് ഞങ്ങൾ പോകേണ്ടതെന്നും ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ഡോ. സുനിൽ ദേവ്​ഗൺ ചോദിച്ചു.

മരണങ്ങൾ ഓക്സിജൻ ക്ഷാമം മൂലമാണോയെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ആരെല്ലാം സ്വകാര്യ ആശുപത്രിയെ സമീപിച്ചിട്ടുണ്ടെന്നും  അന്വേഷിക്കുമെന്ന് ആരോ​ഗ്യ സെകട്ടറി പറഞ്ഞു. ഓക്സിജൻ വിതരണം ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന് സ്വന്തമായി ഒരു ഗ്രൂപ്പുണ്ട്. അതിനാൽ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേ​ഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...