23.9 C
Pathanāmthitta
Monday, September 25, 2023 2:18 am
-NCS-VASTRAM-LOGO-new

ആരെയും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി പുതിയ ടാറ്റ നെക്‌സോണ്‍

ടാറ്റ നെക്‌സോൺ (Tata Nexon) എസ്‌യുവിയുടെ ഫേസ്ലിഫ്റ്റ് പതിപ്പ് കഴിഞ്ഞ ദിവസമാണ് ടാറ്റ മോട്ടോർസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ ടാറ്റ നെക്സോൺ മോഡലുകൾക്കുള്ള ജനപ്രിതി ഉയർത്താൻ പോന്ന സവിശേഷതകളും ഡിസൈനുമായിട്ടാണ് പുതിയ നെക്സോൺ വരുന്നത്. നിങ്ങൾ പുതിയ ടാറ്റ നെക്‌സോൺ എസ്‌യുവി വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ ഈ സബ് -4 മീറ്റർ എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്. ടാറ്റ നെക്‌സോണിന്റെ പുതിയ പതിപ്പ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭിക്കും. മാനുവൽ ട്രാൻസ്മിഷനുമുള്ള പെട്രോൾ എഞ്ചിൻ മോഡലിന്റെ എക്സ് ഷോറൂം വില 8.10 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. എഎംടി ട്രാൻസ്മിഷനുള്ള പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുടെ വില 11.70 ലക്ഷം രൂപ മുതലും ഡിസിഎ സീരീസിന്റെ വില 12.20 ലക്ഷം രൂപ മുതലും ആരംഭിക്കുന്നു. ഡീസൽ വേരിയന്റുകളുടെ എക്സ് ഷോറൂം വില 11.00 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. എഎംടി ഗിയർബോക്‌സുള്ള ഡീസൽ മോഡലുകളുടെ എക്സ് ഷോറൂം വില 13.00 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

life
ncs-up
ROYAL-
previous arrow
next arrow

പുതിയ ടാറ്റ നെക്‌സോൺ മോഡലിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങളിലൊന്ന് ഡിസൈനിൽ തന്നെയാണ്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ഈ വാഹനത്തിലുള്ളത്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ, ഫ്രണ്ട് ആൻഡ് റിയർ ലൈറ്റ്ബാറുകൾ, ഷാർപ്പ് ലൈനുകൾ എന്നിവയെല്ലാം ഈ മോഡലിൽ കമ്പനി നൽകിയിട്ടുണ്ട്. വാഹനത്തിന്റെ സിലൗറ്റ് പഴയ പതിപ്പിന് സമാനമാണ്. ആകർഷകമായ ഡിസൈൻ തന്നെയാണ് പുതിയ തലമുറ നെക്സോൺ മോഡലിൽ ടാറ്റ നൽകിയിട്ടുള്ളത്. പുതിയ ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറിലും കാര്യമായ അപ്‌ഡേറ്റുകൾ കൊണ്ടുവന്നിട്ടുണ്ട്. ലേയേർഡ് ഡിസൈൻ ഫീച്ചർ ചെയ്യുന്ന ഒരു പുതിയ ഡാഷ്‌ബോർഡാണ് വാഹനത്തിലുള്ളത്. ഈ ലേയേർഡ് ഡിസൈനിലൂടെ ക്യാബിനിൽ കൂടുതൽ പ്രീമിയം ഫീൽ ലഭിക്കുന്നു. ഇതോടൊപ്പം ടാറ്റ നെക്സോണിന്റെ സ്റ്റിയറിങ് വീൽ, ഇൻഫോടൈൻമെന്റ് സിസ്റ്റം, തുടങ്ങിയവയും മാറ്റിയിട്ടുണ്ട്.

പുതിയ ടാറ്റ നെക്സോൺ മോഡലിന്റെ ഫീച്ചറുകൾ നോക്കിയാൽ പുതിയ മോഡലിൽ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റാണ് കമ്പനി നൽകിയിട്ടുള്ലത്. ഇത് കൂടാതെ ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടാറ്റ നെക്സോണിലുണ്ട്. 360 – ഡിഗ്രി സറൗണ്ട് – വ്യൂ ക്യാമറയുമായി വരുന്ന വാഹനത്തിൽ വയർലെസ് കണക്റ്റഡ് കാർ ടെക്, തുടങ്ങിയ സവിശേഷതകളും ടാറ്റ മോട്ടോഴ്സ് നൽകിയിട്ടുണ്ട്. വയർലെസ് ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ എന്നിവയും വാഹനത്തിലുണ്ട്. പുതിയ ടാറ്റ നെക്‌സോൺ മോഡലിൽ സുരക്ഷയ്ക്കും വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ABS, EBD, ISOFIX ചൈൽഡ് സീറ്റ് ആങ്കറിംഗ് പോയിന്റുകൾ, പാർക്കിംഗ് സെൻസറുകൾ, എമർജൻസി, ബ്രേക്ക്‌ഡൗൺ കോൾ ഹെൽപ്പ് എന്നിവ പോലുള്ള സുരക്ഷാ ഫീച്ചറുകളാണ് ഈ മോഡലിലുള്ളത്. മറ്റ് ടാറ്റ കാറുകളെ പോലെ കരുത്തുള്ള ബോഡിയാണ് ഈ വാഹനത്തിലുമുള്ളത്.

ncs-up
dif
self
previous arrow
next arrow
ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow