കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ കാക്കനാട് മേൽപ്പാലം അനുവദിച്ചിട്ട് ആറുവർഷം ; ഇനിയും പാലംപണി തുടങ്ങാൻ സാധിച്ചിട്ടില്ല

For full experience, Download our mobile application:
Get it on Google Play

ചെട്ടികുളങ്ങര : കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ കാക്കനാട് റെയിൽവേ ലെവൽ ക്രോസിൽ റോഡ് മേൽപ്പാലം അനുവദിച്ചിട്ട് ആറുവർഷം തികഞ്ഞെങ്കിലും സ്ഥലമേറ്റെടുത്തു നൽകാത്തതുമൂലം ഇനിയും പാലംപണി തുടങ്ങാൻ സാധിച്ചിട്ടില്ല. 2018-19 സാമ്പത്തികവർഷമാണ് കാക്കനാട്ട് സംസ്ഥാനപാതയിൽ മേൽപ്പാലം അനുവദിച്ചത്. ആദ്യം റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി മുതൽമുടക്കിയുള്ള സംയുക്തസംരംഭമായി പാലം പണിയാനാണ് തീരുമാനിച്ചിരുന്നത്. 32.5 കോടിയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പിന്നീട് പദ്ധതിച്ചെലവ് പൂർണമായും റെയിൽവേ വഹിക്കാമെന്ന് തീരുമാനമായി. സ്ഥലം ഏറ്റെടുത്തു കൊടുക്കുക, വൈദ്യുതിലൈനും ജലവിതരണത്തിനുള്ള പൈപ്പുകളും മാറ്റി സ്ഥാപിച്ചുകൊടുക്കുക എന്നിവ മാത്രമായി സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം.

എന്നാൽ, തുടക്കത്തിൽത്തന്നെ ചില കോടതി വ്യവഹാരങ്ങൾ വന്നതുമൂലം സ്ഥലമേറ്റെടുപ്പു നടപടികൾ മുടങ്ങിപ്പോയി. എന്നാൽ പിന്നീട് സ്ഥലമേറ്റെടുപ്പിനുള്ള തടസ്സങ്ങൾ നീക്കിയിരുന്നു. കഴിഞ്ഞ മാർച്ച്‌ മാസത്തിൽ, ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയായ ഏഴുകോടി രൂപ റെയിൽവേ കെട്ടിവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനുശേഷവും ഭൂമി ഏറ്റെടുക്കൽ നടപടികൾ മുന്നോട്ടു നീങ്ങിയിട്ടില്ല. ഭൂമി ഏറ്റെടുത്തു കൊടുത്താൽ ഉടൻതന്നെ ടെൻഡർ നടപടികളിലേക്കു നീങ്ങാൻ റെയിൽവേ തയ്യാറാണ്. കേരള റെയിൽ വികസന കോർപ്പറേഷനാണ് ഈ മേൽപ്പാലത്തിന്റെ നിർമാണച്ചുമതല. 400 മീറ്റർ നീളവും ഏഴരമീറ്റർ വീതിയും ഒന്നര മീറ്റർ നടപ്പാതയും ഉൾപ്പെടുന്നതാണ് മേൽപ്പാലം. പദ്ധതിയിൽ സർവീസ് റോഡ് നിർമാണവും ഉൾപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...