കഴുത്തില്‍ ചുറ്റിയ രാജവെമ്പാലയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് ആറ് വയസ്സുകാരി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിലെ വാര്‍ധയില്‍ കഴുത്തില്‍ ചുറ്റിയ രാജവെമ്പാലയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് ആറ് വയസ്സുകാരി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുര്‍വ ഗഡ്കരി എന്ന പെണ്‍കുട്ടിയാണ് അത്ഭുതകരമായി മരണത്തെ അതിജീവിച്ചത്. രണ്ടു മണിക്കൂറോളം കഴുത്തില്‍ ചുറ്റിയ രാജവെമ്പാലയില്‍ നിന്ന് കടിയേറ്റിട്ടും ധൈര്യം കൈവിടാതെ പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പിന്നീട് പാമ്പ് സ്വമേധയ കുട്ടിയുടെ ശരീരത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

പുര്‍വയുടെ കഴുത്തില്‍ പാമ്പ്  വരിഞ്ഞുചുറ്റിയത് വീട്ടില്‍ നിലത്ത് കിടക്കുകയായിരുന്നപ്പോഴാണ്. ഭയന്ന പെണ്‍കുട്ടി കണ്ണുകള്‍ അടച്ചുപൂട്ടി അനങ്ങാതെ കിടന്നു. പാമ്പ് പിടുത്തക്കാര്‍ വരുന്നതുവരെ അനങ്ങാതിരിക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. പാമ്പ് ശരീരത്തില്‍ നിന്ന് വിട്ടുപോവാന്‍ തുടങ്ങിയപ്പോള്‍ കുട്ടി ശരീരം അനക്കി. അതോടെ കാലില്‍ പാമ്പ്  കടിക്കുകയായിരുന്നു. ഉടന്‍ തന്നെ പുര്‍വയെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തതയാണ് റിപ്പോര്‍ട്ടുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...