ജയ്പൂർ : തന്‍റെ വീട്ടിലെത്തിയ ബന്ധുവായ നാല് വയസുകാരിയെ പീഡിപ്പിച്ച പതിനാറുവയസുകാരന്‍ അറസ്റ്റില്‍. ജയ്പൂരിലാണ് ക്രൂരമായ പീഡനം നടന്നത്. ദില്ലി സ്വദേശിയായ നാലുവയസുകാരിയും അമ്മയും കഴിഞ്ഞ മാസം ജയ്പൂരിലുള്ള ബന്ധുവീട്ടിലെത്തിയപ്പോഴാണ് സംഭവം.
പെണ്‍കുട്ടിയെ ബന്ധുവീട്ടിലാക്കി അമ്മ മാര്‍ക്കറ്റില്‍ പോയ സമയത്താണ് പതിനാറുകാരന്‍ ബന്ധുവായ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. തിരികെ വീട്ടിലെത്തിയ അമ്മ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് ചോദിച്ചപ്പോള്‍ കളിക്കുന്നതിനിടെ വീണതാണെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ ബന്ധുവീട്ടില്‍ നിന്നും തിരികെ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. പരാതിയിുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പതിനാറുകാരനെ അറസ്റ്റ് ചെയ്തു. അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്നു പ്രതിയെന്ന് പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി വിദ്യാധർ നഗർ പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസര്‍ വീരേന്ദ്ര കുമാർ പറഞ്ഞു.