Saturday, July 5, 2025 12:40 pm

കായംകുളം സിയാദ് കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കായംകുളം:  കായംകുളത്തെ  പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സിയാദിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഓഗസ്റ്റ് 18 ന് രാത്രി 10 മണിയോടെയാണ് കൊവിഡ് രോഗികൾക്കു ഭക്ഷണം എത്തിച്ച് മടങ്ങിയ സിയാദിനെ ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി വെറ്റ മുജീബിനെ പിടികൂടി 74-ാമത്തെ ദിവസമാണ് കുറ്റപത്രം  മുൻസിഫ് കോടതിയിൽ സമർപ്പിച്ചത്.

സംഭവത്തെ വെറും ഗുണ്ടാ പകയായി പറഞ്ഞവസാനിപ്പി ക്കാനാണ് കുറ്റപത്രം ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഗൂഢാലോചന സംബന്ധിച്ച ഒരു പരാമര്‍ശവും കുറ്റപത്രത്തില്‍ ഇല്ല. സംഭവത്തില്‍ നേരിട്ട് പങ്കാളികളായവരെ മാത്രമാണ് പ്രതിപട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. പ്രദേശത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റേതടക്കം പേരുകള്‍ കൊലപാതകത്തിന്റെ പേരില്‍ പറഞ്ഞു കേട്ടിരുന്നു.

പ്രധാന പ്രതിയെ സഹായിച്ച കുറ്റത്തിന് ഒരു കോണ്‍ഗ്രസ് കൗണ്‍സിലറുടെ അറസ്റ്റ് രേഖപ്പെയുത്തിയെങ്കിലും നിസാര വകുപ്പ് ചുമത്തി വിട്ടയച്ചു. തുടരന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇത് സംബന്ധിച്ച പരാമര്‍ശങ്ങള്‍ വന്നിട്ടില്ല. എഴുപത്തിനാല് ദിവസം കൊണ്ട് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മതിയായ സാക്ഷിമൊഴികള്‍ പോലും പൂര്‍ണ്ണമാക്കാന്‍ സാധിച്ചിട്ടില്ല എന്ന ആക്ഷേപമുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൂട്ടിയായ സിയാദിന്റെ കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിയ്ക്കപ്പെട്ടിട്ടും ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലുകളും ഉണ്ടായിട്ടില്ല. ആലപ്പുഴ ജില്ലാ പോലീസ് മേധാവി പി.കെ. സാബുവിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി.

അലക്‌സ് ബേബി, ഇന്‍സ്പെക്ടര്‍ വൈ. ഷാഫി എന്നിവര്‍ ഉള്‍പ്പട്ട സംഘമാണ് കേസ് അന്വേഷിച്ചത്. 107 സാക്ഷിമൊഴികളും 68 റിക്കാര്‍ഡുകളും മുപ്പത്തിരണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി പ്രധാന സാക്ഷികളുടെ 164 സ്റ്റേറ്റ്‌മെന്റുകളും കുറ്റപത്രത്തില്‍ രേഖപെടുത്തിയിട്ടുണ്ട്. എന്നാല്‍ കേസില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന വെറ്റ മുജീബിന്റെ നേതൃത്വത്തിലുള്ള കൊട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ കാവില്‍ നിസാം ഉള്‍പ്പെടെ നാലു പ്രതികള്‍ ആണ് ഉള്ളത്. ഒന്നും രണ്ടും പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

0
കൊച്ചി : കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട്...

വെൺപാല-കദളിമംഗലം പള്ളിയോടം വെള്ളിയാഴ്ച ആറന്മുള ക്ഷേത്രക്കടവിലെത്തി

0
ആറന്മുള : ആറന്മുള വള്ളസദ്യയിൽ പങ്കുചേരാനും ഉത്രട്ടാതി ജലമേളയിലും അഷ്ടമിരോഹിണി...

കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ ആർടിഎ മുന്നറിയിപ്പ്

0
ദുബൈ : കുറഞ്ഞ സമയത്തേക്കായാൽ പോലും കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ...

വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ കുഴി നാട്ടുകാർ ഇടപെട്ട് കോൺക്രീറ്റ് ചെയ്തു

0
പുല്ലാട് : വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ...