പന്തളം : പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി തോട്ടക്കോണം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അനുവദിച്ച സ്കിൽ ഡെവലപ്മെൻ്റെ് സെൻ്ററിൻ്റെ ഉദ്ഘാടനവും ആദ്യ ബാച്ചിൻ്റെ പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനവും പന്തളം നഗരസഭ ചെയർമാൻ അച്ചൻ കുഞ്ഞ് ജോൺ നിർവ്വഹിച്ചു.പി ടി എ പ്രസിഡണ്ട് ടി എം പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സൗമ്യ സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. പന്തളം നഗരസഭ കൗൺസിലർ കെ ആർ വിജയകുമാർ, എസ് എം സി ചെയർമാൻ കെ എച്ച് ഷിജു,
പന്തളം ബി പി സി കെ ജി പ്രകാശ് കുമാർ, ഹെെസ്കൂൾ പ്രഥമാധ്യാപകൻ പി ഉദയൻ, എൽ പി സ്കൂൾ പ്രഥമാധ്യാപിക ജി അശ്വതി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി ആർ ഗീത, ബിജു മാത്യൂ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രൻസിപ്പാൾ എൻ ഗിരിജ സ്വാഗതവും എസ് ഡി സി കോഡിനേറ്റർ രഞ്ജു രാജൻ നന്ദിയും പറഞ്ഞു. എഐ& മെഷീൻ ലേർണിംഗ് ജൂനിയർ ടെലികോം ഡാറ്റാ അനലിസ്റ്റ്, ജി എസ് ടി അസിസ്റ്റൻ്റ് എന്നീ കോഴ്സുകളാണ് സെൻ്ററിൽ ആരംഭിച്ചത്. 26 പേര് വീതം രണ്ടു ബാച്ചിലായി 52 പേരാണ് പ്രവേശനം നേടിയത്.