വീട്ടിലെ സാധനങ്ങള്‍ കൊണ്ട് തന്നെ ചില സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങള്‍ നിലവിലുണ്ട്. നമ്മുടെ എല്ലാവരുടേയും വീട്ടിലെ ഫ്രിഡ്ജില്‍ പലപ്പോഴും ബാക്കിയായി കിടക്കുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഈ ബീറ്റ്‌റൂട്ട് നിങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിലെ ഒരു മികച്ച മാര്‍ഗമാണ് എന്ന് നിങ്ങള്‍ക്കറിയാമോ. അമ്പരക്കേണ്ട സൗന്ദര്യസംരക്ഷണത്തിന് ഒന്നിലധികം ഗുണങ്ങളാണ് ബീറ്റ്‌റൂട്ടിന് ഉള്ളത്. നിരവധി പോഷകങ്ങളാല്‍ സമ്പന്നമായ ബീറ്റ്‌റൂട്ട് എങ്ങനെയാണ് സൗന്ദര്യസംരക്ഷണത്തിന് ഉപകരിക്കുന്നത് എന്ന് നോക്കാം. നാരുകള്‍, ഫോളേറ്റ് (വിറ്റാമിന്‍ ബി 9), മാംഗനീസ്, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിന്‍ സി എന്നിവയുടെ മികച്ച ഉറവിടമാണ് ബീറ്റ്‌റൂട്ട്. സ്റ്റാമിനയും രക്തപ്രവാഹം വര്‍ധിപ്പിക്കുന്നതിനാല്‍ തന്നെ ബീറ്റ്റൂട്ട് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഒപ്പം ദഹനം മെച്ചപ്പെടുത്തി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
സൗന്ദര്യപരിപാലനത്തിന് ഇത് എങ്ങനെ സഹായിക്കുന്നു എന്നല്ലേ. തണ്ണിമത്തന്‍ പോലെ തന്നെ ബീറ്റ്റൂട്ടിലും ജലാംശം കൂടുതലാണ്. ഇതില്‍ 87% വെള്ളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ബീറ്റ്‌റൂട്ട് നമ്മുടെ ചര്‍മ്മത്തിന് എത്രമാത്രം ജലാംശം നല്‍കുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മുഖക്കുരു പാടുകള്‍, ചുളിവുകള്‍, കറുത്ത പാടുകള്‍ എന്നിവ കുറയ്ക്കാന്‍ ബീറ്റ്‌റൂട്ടോ ബീറ്റ്‌റൂട്ട് ജ്യൂസോ സഹായിക്കും. ബീറ്റ്‌റൂട്ടിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിലെ അധിക എണ്ണകള്‍ കുറയ്ക്കാനും മുഖക്കുരു, പൊട്ടല്‍ എന്നിവ തടയാനും സഹായിക്കുന്നു. ബീറ്റ്റൂട്ട് ബീറ്റലൈന്‍സ് എന്നറിയപ്പെടുന്ന പിഗ്മെന്റുകളുടെ നല്ല ഉറവിടമാണ്. ഇത് മുഖക്കുരുവിന് ചുറ്റുമുള്ള വീക്കം, ചൊറിച്ചില്‍ എന്നിവ ശമിപ്പിക്കുന്നു. ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കും.
ബീറ്റ്‌റൂട്ടിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിലെ അധിക എണ്ണകള്‍ കുറയ്ക്കാനും മുഖക്കുരു, പൊട്ടല്‍ എന്നിവ തടയാനും സഹായിക്കുന്നു. ബീറ്റ്റൂട്ട് ബീറ്റലൈന്‍സ് എന്നറിയപ്പെടുന്ന പിഗ്മെന്റുകളുടെ നല്ല ഉറവിടമാണ്. ഇത് മുഖക്കുരുവിന് ചുറ്റുമുള്ള വീക്കം, ചൊറിച്ചില്‍ എന്നിവ ശമിപ്പിക്കുന്നു. ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കും. അതിനാല്‍ മുഖക്കുരു സാധ്യത കുറയ്ക്കും. ബീറ്റ്‌റൂട്ട്, തൈര് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പേസ്റ്റ് ഫേസ് മാസ്‌കായി ഉപയോഗിക്കാം. ഇത് മുഖക്കുരുവിന്റെ പാടുകള്‍ കളയാന്‍ നല്ലതാണ്. ബീറ്റ്‌റൂട്ടിലെ ഇരുമ്പിന്റെ അംശം ഉള്ളിലെ കേടായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും മങ്ങിയ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് ജ്യൂസ് ചുണ്ടുകളില്‍ പുരട്ടുന്നത് സ്വാഭാവിക ചുവപ്പ് നിറം നല്‍കും. അരച്ച ബീറ്റ്‌റൂട്ട് പഞ്ചസാരയുമായി കലര്‍ത്തി ഏകദേശം അഞ്ച് മിനിറ്റ് ചുണ്ടുകളില്‍ തേച്ച് പിടിപ്പിക്കുക. ഇത് നിങ്ങളുടെ ചുണ്ടുകള്‍ക്ക് മൃദുത്വവും തിളക്കവും നല്‍കും. ബീറ്റ്റൂട്ടിന് ബ്ലീച്ചിംഗ് ഗുണങ്ങളുള്ളതിനാല്‍ ചുണ്ടിന്റെ നിറം ലഘൂകരിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടേത് വരണ്ട ചര്‍മ്മമാണെങ്കില്‍ ബീറ്റ്‌റൂട്ട് ജ്യൂസ്, തേന്‍, പാല്‍ എന്നിവ ഉപയോഗിച്ച് ബീറ്റ്‌റൂട്ട് മാസ്‌ക് ഉണ്ടാക്കുക. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു.