ബിജെപിയ്ക്ക് ഹിന്ദുത്വവുമായി യാതൊരു ബന്ധവുമില്ല ; രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ബിജെപിക്കും രാഷ്ട്രീയ സ്വയംസേവക് സംഘിനുമെല്ലാം ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ ഗീത, ഉപനിഷത്തുകള്‍ തുടങ്ങി നിരവധി ഹിന്ദു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെന്നും അതിലൊന്നും പറയുന്നതല്ല ബിജെപി ചെയ്യുന്നതെന്നും ഫ്രാന്‍സിലെ പാരീസ് Sciences PO Universityയിൽ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു. രാഹുൽ സംസാരിക്കുന്നതിൻ്റെ വീഡിയോ കോൺഗ്രസ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചു.

ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ബിജെപി ചെയ്യുന്നത്. നിങ്ങളേക്കാള്‍ ദുര്‍ബലരായ ആളുകളെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യണമെന്ന് ഞാന്‍ ഒരു ഹിന്ദു പുസ്തകത്തിലും എവിടെയും വായിച്ചിട്ടില്ല, അല്ലെങ്കില്‍ ഏതെങ്കിലും പണ്ഡിതനായ ഹിന്ദുവില്‍ നിന്ന് കേട്ടിട്ടില്ല. ഹിന്ദു ദേശീയവാദി എന്നത് തെറ്റായ വാക്കാണ്. അവര്‍ ഹിന്ദു ദേശീയവാദികള്‍ അല്ല. അവര്‍ക്ക് ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ല. അധികാരം പിടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഹിന്ദുവുമായി ബന്ധപ്പെട്ട ഒന്നും ബിജെപി ചെയ്യുന്നില്ല, രാഹുല്‍ പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....