സൗന്ദര്യസംരക്ഷണം ഏതൊരാളും ഇന്ന് വളരെ പ്രാധാന്യത്തോടെ ചെയ്യുന്ന ഒന്നാണ്. അതിനാല്‍ തന്നെ ചെറിയ അളവിലെങ്കിലും മേക്കപ്പ് ചെയ്യുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. മേക്കപ്പ് ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ് എന്നാണ് പലരും പറയുന്നത്. അതിനാല്‍ തന്നെ പ്രായ-ലിംഗ ഭേദമന്യേ എല്ലാവരും ഒരിത്തിരിയെങ്കിലും മേക്കപ്പ് ധരിക്കുന്നതില്‍ തെറ്റില്ല എന്ന പക്ഷക്കാരാണ്. നാരങ്ങ വെള്ളം എന്ന് പറഞ്ഞാൽ എന്താണ് എന്ന് ചോദിച്ചാൽ ആ പേരിൽ തന്നെ അതിനുള്ള ഉത്തരവുമുണ്ട്. നാരങ്ങപിഴിഞ്ഞ് നീരെടുത്ത് വെള്ളത്തിൽ കലർത്തിയാൽ മതി. നാരങ്ങാനീരും വെള്ളവും തമ്മിലുള്ള അനുപാതം കൃത്യമായിരിക്കണമെന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ രുചി അനുസരിച്ച് നാരങ്ങ ചേർക്കാവുന്നതാണ്. എന്നാല്‍ മേക്കപ്പിനെ പോലെ തന്നെ പ്രാധാന്യം അത് നീക്കം ചെയ്യുന്നതിനും നല്‍കേണ്ടതുണ്ട്. പ്രത്യേകിച്ച് ഉറങ്ങുന്നതിന് മുന്‍പ് നിര്‍ബന്ധമായും മേക്കപ്പ് നീക്കം ചെയ്യണം എന്നാണ് മിക്ക മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഡെര്‍മറ്റോളജിസ്റ്റുകളും പറയുന്നത്. ദിവസാവസാനം മേക്കപ്പ് നീക്കം ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും വളരെ പ്രധാനമാണ്. അഴുക്ക്, എണ്ണ, വിയര്‍പ്പ്, പൊടികള്‍ എന്നിവയ്ക്കൊപ്പം ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ മേക്കപ്പും അടിഞ്ഞുകൂടും. അതിനാല്‍ തന്നെ രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഇത് കഴുകി കളയേണ്ടത് അത്യാവശ്യമാണ്. ഉറങ്ങുന്നതിന് മുന്‍പ് മേക്കപ്പ് നീക്കം ചെയ്തില്ലെങ്കില്‍ എങ്ങനെയൊക്കെയാണ് നിങ്ങളുടെ ചര്‍മ്മത്തെ ബാധിക്കുന്നത് എന്ന് നോക്കാം.
മേക്കപ്പ് രാത്രിയില്‍ മുഴുവന്‍ വെക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകുന്നതിന് കാരണമാകും. ഇത് ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, മുഖക്കുരു എന്നിവക്ക് കാരണമാകും. മേക്കപ്പ് അവശിഷ്ടങ്ങളും നിങ്ങളുടെ ചര്‍മ്മം ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണകളും ചേര്‍ന്ന് ബാക്ടീരിയകള്‍ സൃഷ്ടിക്കും. ഇത് വീക്കം, അണുബാധ എന്നിവയ്ക്ക് കാരണമാകാം. മേക്കപ്പ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളുന്ന സ്വാഭാവിക പ്രക്രിയയെ തടസപ്പെടുത്തുന്നു. ഇത് കാലക്രമേണ വരള്‍ച്ച, പുറംതൊലി നഷ്ടമാകല്‍ എന്നിവയ്ക്ക് കാരണമാകും. ചര്‍മ്മത്തിന്റെ സ്വാഭാവിക പുതുക്കല്‍ പ്രക്രിയകളെ തടസപ്പെടുത്തും. ഇത് അകാല വാര്‍ധക്യം, നേര്‍ത്ത വരകള്‍, ചുളിവുകള്‍ എന്നിവയ്ക്ക് കാരണമായേക്കാം. കഠിനമായ രാസവസ്തുക്കള്‍ അടങ്ങിയ മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ അലര്‍ജി പോലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകും.
സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ ദീര്‍ഘനേരം മേക്കപ്പ് ഇടുന്നത് ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചുവപ്പ്, ചൊറിച്ചില്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ചര്‍മ്മത്തിന് അനുയോജ്യമായതും മേക്കപ്പ് നീക്കം ചെയ്യാന്‍ ഫലപ്രദവുമായ ഒരു റിമൂവര്‍ തിരഞ്ഞെടുക്കുക. കഠിനമായ ഉരസലും വലിക്കലും ഒഴിവാക്കുക, അതിലോലമായ ചര്‍മ്മമാണ് കണ്ണിന് ചുറ്റുമുള്ളത് എന്നതിനാല്‍ ഇവിടങ്ങളിലെ മേക്കപ്പ് നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. മേക്കപ്പ് നീക്കം ചെയ്തതിന് ശേഷം, മൃദുവായ പിഎച്ച്-ബാലന്‍സ്ഡ് ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. വൃത്താകൃതിയിലുള്ള ചലനങ്ങളാല്‍ മൃദുവായി മസാജ് ചെയ്യുക. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. മേക്കപ്പ്, അഴുക്ക്, എണ്ണ, പൊടി എന്നിവ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. ഇതിന് ശേഷം വൃത്തിയുള്ള ടവല്‍ ഉപയോഗിച്ച് ചര്‍മ്മം ഒപ്പുക. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും സംരക്ഷിക്കാനും മോയ്‌സ്ചറൈസിംഗ് അത്യാവശ്യമാണ്. അനുയോജ്യമായ മോയ്‌സ്ചറൈസര്‍ തിരഞ്ഞെടുത്ത് മുഖത്തും കഴുത്തിലും പുരട്ടുക. ഇത് ഈര്‍പ്പം പുനഃസ്ഥാപിക്കാനും ചര്‍മ്മം വരളുന്നത് തടയാനും സഹായിക്കും