കാസർകോട് : മടിക്കൈ എരിക്കുളത്ത് ഗവ: ഐടിഐക്കു സമീപത്തെ പറമ്പിൽ തലയോട്ടി കണ്ടെത്തി. കുറുക്കനോ നായയോ കടിച്ചു കൊണ്ടിട്ടതാണോയെന്ന സംശയമുണ്ട്. തലയോട്ടിക്ക് കൂടുതൽ പഴക്കം ഇല്ലെന്നാണു പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. മറ്റു ശരീരഭാഗങ്ങൾ ഒന്നും കണ്ടെത്താനായില്ല. പ്രദേശത്തുനിന്ന് ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാസർകോടുനിന്നുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.
കാസർകോട് ഗവ : ഐടിഐക്കു സമീപത്തെ പറമ്പിൽ തലയോട്ടി കണ്ടെത്തി
RECENT NEWS
Advertisment