കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആകാശപാത ഉദ്ഘാടനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആകാശപാത നവീകരിച്ച അസ്ഥിരോഗവിഭാഗം ഒപി എന്നിവയുടെ ഉദ്ഘാടനവും ഡോ.എ ആര്‍ മേനോന്റെ പ്രതിമാ അനാച്ഛാദനവും തിങ്കളാഴ്ച നടക്കുമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി വീണാ ജോര്‍ജാണ് പ്രതിമ അനാച്ഛാദനവും ഒപി ഉദ്ഘാടനവും നിര്‍വഹിക്കുക. ആകാശപാത മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 172 മീറ്റര്‍ നീളമുള്ള ആകാശപാത വരുന്നതോടെ ഇലക്‌ട്രിക് കാറില്‍ രോഗികളെ പാതയിലൂടെ കൊണ്ടുപോകാനാവും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെയും മെഡിക്കല്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളുടെയും സഹായത്തോടെയാണ് രണ്ടുകോടിരൂപയുടെ പാത യാഥാര്‍ഥ്യമാക്കിയത്.

കേരളത്തിലെ ആദ്യത്തെ ആരോഗ്യമന്ത്രിയായിരുന്ന ഡോ. എന്‍ ആര്‍ മേനോന്റെ അര്‍ധ വെങ്കല പ്രതിമയാണ് സ്ഥാപിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് ചെലവ്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 3.45 ലക്ഷംരൂപ ചെലവില്‍ അസ്ഥിരോഗവിഭാഗം ഒപി നവീകരിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, അഡീഷണല്‍ സൂപ്രണ്ട് ഡോ. കെ പി സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...