മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ പ്രവേശന കവാടത്തില്‍ സ്ലാബ് തകര്‍ന്നു : പുനസ്ഥാപിക്കുവാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സ്വകാര്യ ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിൽ തകര്‍ന്ന കോൺക്രീറ്റ് സ്ലാബ് പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രവേശന കവാടത്തിലുള്ള ഓടയുടെ മുകളിൽ സ്ഥാപിച്ച സ്ലാബുകളിൽ ഒന്നിന്‍റെ വശങ്ങള്‍ തകര്‍ന്നിട്ട് കാലങ്ങളേറെയായി. ഒരേയൊരു പ്രവേശന കവാടം മാത്രമുള്ള മല്ലപ്പള്ളി ബസ് സ്റ്റാന്‍റില്‍ തകര്‍ന്ന സ്ലാബിനുമുകളിലൂടെയാണ് ബസുകള്‍ കടന്നുപോകുന്നത്. ബസുകളുടെ ഭാരം താങ്ങാനാവാതെ ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ച സ്ലാബ് രണ്ടായി ഒടിഞ്ഞാല്‍ വലിയ അപകടത്തിന് സാധ്യതയേറെയാണ്.

താലൂക്ക് കേന്ദ്രമായ മല്ലപ്പള്ളിയിൽ ദിവസവും ആയിരക്കണക്കിന് ആളുകളാണ് വന്നുപോകുന്നത്. സ്വകാര്യ ബസ്സ്റ്റാൻഡിൽ തന്നെ കെ.എസ്.ആര്‍.ടി.സി. ബസുകളും വന്നുപോകുന്നതിനാൽ പ്രവർത്തി ദിവസങ്ങളിൽ ഇവിടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. സ്ലാബിനുള്ളില്‍ നിന്നും കമ്പികള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നുണ്ട്. ഇതും യാത്രക്കാര്‍ക്കും ബസുകള്‍ക്കും ഭീഷണിയാണ്. അപകട സാധ്യത മുന്നില്‍ കണ്ട് സ്ലാബ് പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാരും വ്യാപാരികളും അധികൃതരോട് പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബ് ലൗലി സർവകലാശാലയിലെ പ്രതിഷേധം അടിച്ചമർത്താൻ ബിജെപിയുടെ ശ്രമമെന്ന് പിണറായി

0
തിരുവനന്തപുരം: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ...

പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ ആലുവയിൽ പിടിയിൽ

0
കൊച്ചി: പത്തു കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ...

ചക്രവാതച്ചുഴി : ബുധനാഴ്ച മുതൽ ശക്തമായ മഴ

0
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ...

ഗ്യാനേഷിൻറെ രാജിയാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തം , യൂത്ത് കോൺഗ്രസ് മാർച്ചിൽ...

0
ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്...